Breaking

Tuesday, September 14, 2021

ഡ്യൂറന്റ് കപ്പ്; മലയാളിതാരം നെമിലിന്റെ മികവില്‍ എഫ്‌.സി. ഗോവ ക്വാര്‍ട്ടറില്‍

കൊൽക്കത്ത: ഐ.എസ്.എൽ ടീം എഫ്.സി. ഗോവ ഡ്യൂറന്റ് കപ്പ് ക്വാർട്ടർ ഫൈനലിൽ. ഐ-ലീഗ് ക്ലബ്ബ് സുദേവ എഫ്.സിയെ ഒന്നിനെതിരേ രണ്ടു ഗോളിന് തോൽപ്പിച്ചാണ് എഫ്.സി ഗോവ അവസാന എട്ടിലെത്തിയത്. മലയാളി താരം നെമിൽ മുഹമ്മദും സ്പാനിഷ് താരം ജോർജ് ഓർടിസും ഗോവയ്ക്കായി ലക്ഷ്യം കണ്ടു. പെനാൽറ്റിയിലൂടെ വില്ല്യം സുദേവയ്ക്കായി ലക്ഷ്യം കണ്ടു. ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പായിരുന്നു നെമിലിന്റെ ഗോൾ. പെനാൽറ്റി ബോക്സിന് പുറത്തുനിന്ന് പന്ത് സ്വീകരിച്ച് ഒരു ലോങ് റേഞ്ചറിലൂടെ മലയാളി താരം വല ചലിപ്പിച്ചു. രണ്ടാം പകുതിയിൽ ഓർടിസ് ഗോവയുടെ ലീഡ് ഇരട്ടിയാക്കി. മത്സരത്തിന്റെ അവസാന മിനിറ്റിലായിരുന്നു സുദേവയുടെ ഗോൾ. തുടർച്ചയായ രണ്ടാം വിജയത്തോടെയാണ് ഗോവയുടെ ക്വാർട്ടർ പ്രവേശനം. ആദ്യ മത്സരത്തിൽ ആർമി ഗ്രീനിനെ തോൽപ്പിച്ചിരുന്നു. അതേ സമയം കളിച്ച രണ്ട് മത്സരങ്ങളിലും തോറ്റ സുദേവ ടൂർണമെന്റിൽ നിന്ന് പുറത്തായി. ഗോവയെ കൂടാതെ മുഹമ്മദൻ സ്പോർടിങ് ക്ലബ്ബ്, ബെംഗളൂരു യുണൈറ്റഡ് എന്നീ ടീമുകളും ക്വാർട്ടറിലെത്തിയിട്ടുണ്ട്. Content Highlights: Durand Cup FC Goa reaches quarter final with win over Sudeva Delhi


from mathrubhumi.latestnews.rssfeed https://ift.tt/3hvhUt3
via IFTTT