Breaking

Friday, September 17, 2021

വരുന്നത് എഞ്ചിനീയറിംഗ് വിസ്മയം; ഡല്‍ഹി-മുംബൈ എക്‌സ്പ്രസ് വേ രണ്ട് വര്‍ഷത്തിനുള്ളില്‍

ന്യുഡൽഹി: ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ അതിവേഗപാതയായ ഡൽഹി-മുംബൈ എക്സ്പ്രസ് വേ രണ്ട് വർഷത്തിനുള്ളിൽ പൂർത്തിയാക്കുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി അറിയിച്ചു. ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഘട്ടറിനൊപ്പം പദ്ധതിയുടെ പുരോഗതി വിലയിരുത്താൻ എത്തിയപ്പോഴാണ് അദ്ദേഹം ഇത് വ്യക്തമാക്കിയത്. 1380 കിലോമീറ്ററാണ് പാതയുടെ നീളം. ഡൽഹി, ഹരിയാന, രാജസ്ഥാൻ, മധ്യപ്രദേശ്, ഗുജറാത്ത് എന്നിവിടങ്ങളിലൂടെ കടന്നുപോകുന്ന എക്സ്പ്രസ് വേയുടെ നിർമ്മാണ പ്രവർത്തനങ്ങൾ 2023ൽ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 98,000 കോടി രൂപയാണ് പദ്ധതിക്കായി ചിലവാകുന്നത്. Interaction with Media at Bundi, Rajasthan. #PragatiKaHighway #DelhiMumbaiExpressway https://t.co/O1M9VgK9QX — Nitin Gadkari (@nitin_gadkari) September 16, 2021 2018 മാർച്ച് 9നാണ് തറക്കല്ലിട്ട് നിർമാണം തുടങ്ങിയ പദ്ധതിയുടെ 1380 കിലോമീറ്റർ നീളം വരുന്ന പാതയുടെ 1200ലധികം കിലോമീറ്റർ നിർമിക്കാനുള്ള കരാറുകൾ ഇതിനോടകം തന്നെ നൽകിക്കഴിഞ്ഞു. ഇതിന്റെ പണി പുരോഗമിക്കുകയാണ്. പുതിയ എക്സ്പ്രസ് വേ ഡൽഹി -മുംബൈ യാത്രാ സമയം 24 മണിക്കൂറിൽ നിന്ന് ഏകദേശം 12 മണിക്കൂറായി കുറയ്ക്കുകയും 130 കിലോമീറ്റർ ലാഭിക്കുകയും ചെയ്യുമെന്നാണ് വിലയിരുത്തൽ. ഇത് പ്രതിവർഷം 320 ദശലക്ഷം ലിറ്ററിലധികം ഇന്ധനം ലാഭിക്കുകയും കാർബൺ ഡൈ ഓക്സൈഡ് പുറന്തള്ളുന്നത് ഏകദേശം 850 ദശലക്ഷം കിലോഗ്രാം കുറയ്ക്കുകയും ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഘട്ടറിനൊപ്പം പദ്ധതിയുടെ പുരോഗതി വിലയിരുത്താൻ എത്തിയ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി ഒരു എൻജിനീയറിംഗ് വിസ്മയമായിരിക്കും ഡൽഹി-മുംബൈ എക്സ്പ്രസ് വേ എന്നാണ് വിദഗ്ദർ അഭിപ്രായപ്പെടുന്നത്. എക്സ്പ്രസ് വേയുടെ നിർമ്മാണത്തിൽ 12 ലക്ഷം ടണ്ണിലധികം സ്റ്റീൽ ഉപയോഗിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത് അതായത് ഏകദേശം 50 ഹൗറ പാലങ്ങൾ നിർമ്മിക്കുന്നതിന് തുല്യം. ഇന്ത്യയുടെ വാർഷിക സിമന്റ് ഉൽപാദന ശേഷിയുടെ ഏകദേശം 2 ശതമാനത്തോളമാണ് പദ്ധതിക്കായി ഉപയോഗിക്കുന്നത്. 80 ലക്ഷം ടൺ സിമന്റ് പദ്ധതിക്കായി ഉപയോഗിക്കും. ആയിരത്തോളം സിവിൽ എഞ്ചിനീയർമാരും അൻപത് ലക്ഷത്തോളം തൊഴിലാളികളുമാണ് പദ്ധതിയുടെ നിർമാണപ്രവർത്തനങ്ങളിൽ ഭാഗമാകുന്നത്. Content Highlights: Delhi-Mumbai express highway would be an engineering marvel and would be operational in 2 years


from mathrubhumi.latestnews.rssfeed https://ift.tt/2XqZ9jQ
via IFTTT