Breaking

Monday, June 21, 2021

ഇരട്ട ഗോളുകളുമായി തിളങ്ങി ഷെര്‍ദാന്‍ ഷാഖിരി; തുര്‍ക്കിയെ തകര്‍ത്ത് സ്വിറ്റ്‌സര്‍ലന്‍ഡ്

ബാക്കു: യൂറോ കപ്പിലെ ഗ്രൂപ്പ് എയിൽ നടന്ന മത്സരത്തിൽ തുർക്കിയെ തകർത്ത് സ്വിറ്റ്സർലൻഡ്. ഷെർദാൻ ഷാഖിരി ഇരട്ട ഗോളുകളുമായി തിളങ്ങിയ മത്സരത്തിൽ ഒന്നിനെതിരേ മൂന്നു ഗോളുകൾക്കായിരുന്നു സ്വിസ് ടീമിന്റെ ജയം. മൂന്നു ഗോളിനും വഴിയൊരുക്കി സ്റ്റീവൻ സുബറും സ്വിറ്റ്സർലൻഡിനായി തിളങ്ങി. ജയിച്ചെങ്കിലും പ്രീ-ക്വാർട്ടറിലെത്തുമോ എന്നറിയാൻ സ്വിറ്റ്സർലൻഡ് കാത്തിരിക്കണം. ഗ്രൂപ്പ് എയിൽ നിന്ന് ഇറ്റലിയും വെയ്ൽസുമാണ് നോക്കൗട്ട് ഉറപ്പിച്ചത്. വെയ്ൽസിനും സ്വിറ്റ്സർലൻഡിനും നാലു പോയന്റാണെങ്കിലും ഗോൾ ശരാശരിയിൽ സ്വിസ് ടീമിനെ മറികടന്ന് വെയ്ൽസ് നോക്കൗട്ടിലെത്തി. ഗ്രൂപ്പുകളിലെ മികച്ച നാല് മൂന്നാം സ്ഥാനക്കാർക്കും പ്രീ-ക്വാർട്ടർ ബർത്ത് ഉള്ളതിനാൽ സ്വിസ് ടീമിന് പ്രതീക്ഷയ്ക്ക് വകയുണ്ട്. ആറാം മിനിറ്റിൽ തന്നെ ഹാരിസ് സെഫെറോവിച്ചിലൂടെ സ്വിസ് ടീം മുന്നിലെത്തി. സ്റ്റീവൻ സുബറിന്റെ പാസിൽ നിന്നായിരുന്നു ഗോൾ. 26-ാം മിനിറ്റിൽ ഷാഖിരിയിലൂടെ സ്വിസ് ടീം ലീഡുയർത്തി. ഇത്തവണയും ഗോളിനു പിന്നിൽ സുബറായിരുന്നു. 62-ാം മിനിറ്റിൽ ഇർഫാൻ കാവെസിയിലൂടെ തുർക്കി ഗോൾ മടക്കി. 68-ാം മിനിറ്റിൽ ഷാഖിരി സ്വിറ്റ്സർലൻഡിന്റെ ഗോൾ പട്ടിക തികച്ചു. സുബർ തന്നെയാണ് ഈ ഗോളിനും വഴിയൊരുക്കിയത്. Content Highlights: UEFA Euro 2020 Switzerland vs Turkey


from mathrubhumi.latestnews.rssfeed https://ift.tt/3vOZKXK
via IFTTT