Breaking

Monday, June 21, 2021

ആദ്യ വിജയം തേടി കോപ്പ അമേരിക്കയില്‍ വെനസ്വേലയും ഇക്വഡോറും ഏറ്റുമുട്ടും

റിയോ ഡി ജനെയ്റോ: കോപ്പ അമേരിക്കയിലെ ആദ്യ വിജയം ലക്ഷ്യം വെച്ച് വെനസ്വേല ഇക്വഡോറിനെ നേരിടും. പുലർച്ചെ 2.30 ന് ബ്രസീലിലെ ഒളിമ്പിക് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക. ഗ്രൂപ്പ് എ യിൽ നിലവിൽ രണ്ട് കളിയിൽ നിന്നും ഒരു പോയന്റ് മാത്രമുള്ള വെനസ്വേല മൂന്നാം സ്ഥാനത്താണ്. ഒരു മത്സരം മാത്രം കളിച്ച ഇക്വഡോർ അവസാന സ്ഥാനത്താണ്. ആദ്യ മത്സരത്തിൽ ബ്രസീലിനോട് തോൽവി വഴങ്ങിയ വെനസ്വേല രണ്ടാം മത്സരത്തിൽ കരുത്തരായ കൊളംബിയയെ സമനിലയിൽ തളച്ചു. കോവിഡ് മൂലം രണ്ടാം നിര ടീമിനെ വെച്ചാണ് വെനസ്വേല കളിക്കുന്നത്. ഇക്വഡോർ ആദ്യ മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിന് കൊളംബിയയോട് തോൽവി ഏറ്റുവാങ്ങി. കടലാസിൽ ശക്തരാണെങ്കിലും ആ മികവ് കളിക്കളത്തിൽ പുറത്തെടുക്കാൻ ടീമിന് സാധിക്കുന്നില്ല. മത്സരത്തിന്റെ തത്സമയ വിവരണം താഴെ വായിക്കാം... Content Highlights: Venazuela vs Ecuador Copa America 2021


from mathrubhumi.latestnews.rssfeed https://ift.tt/3iRNtyR
via IFTTT