പട്ന: പാർലമെന്റ് പാസാക്കിയ കാർഷിക ബില്ലുകളെ പാർട്ടി പിന്തുണക്കുന്നുണ്ടെങ്കിലും താങ്ങുവിലയിലും കുറച്ച് ഉത്പന്നങ്ങൾക്ക് വില നിശ്ചയിക്കുന്നത് ക്രിമിനൽ കുറ്റമാക്കണമെന്ന കർഷക സംഘടനകളുടെ ആവശ്യത്തെ പിന്തുണച്ച് ബിജെപി സഖ്യകക്ഷിയായ ജെ.ഡി.യു. കർഷക സംഘടനകളുടെ ആവശ്യം കേന്ദ്രസർക്കാർ അംഗീകരിക്കണമെന്ന് ജെ.ഡി.യു ജനറൽ സെക്രട്ടറി കെ സി ത്യാഗി ആവശ്യപ്പെട്ടു. ഉത്പന്നങ്ങളുടെ വില നിർണയം സംബന്ധിച്ച കർഷകരുടെ ആവശ്യം ന്യായമാണെന്നുംതാങ്ങുവിലയെക്കാൾ കുറഞ്ഞ വില നൽകി കാർഷികോത്പന്നങ്ങൾ വാങ്ങുന്നത് കുറ്റകരമാക്കുന്ന തരത്തിൽ ബില്ലുകളിൽ ഭേദഗതി വരുത്തണമെന്നുമാണ് പാർട്ടി ആഗ്രഹിക്കുന്നതെന്ന് ത്യാഗി പറഞ്ഞു. ബില്ലുകളിൽ സൂചിപ്പിച്ചിട്ടില്ലെങ്കിലും താങ്ങുവില കർഷകർക്ക് ഉറപ്പാക്കുമെന്നും അതിനേക്കാൾ കുറഞ്ഞ വില നൽകുന്നവർക്ക് നിയമാനുസൃതമായ ശിക്ഷ നൽകുമെന്നും പ്രധാനമന്ത്രി പാർലമെന്റിൽ ഉറപ്പു നൽകിയതായും ത്യാഗി കൂട്ടിച്ചേർത്തു. പൊതുവിതരണസമ്പ്രദായം വഴി കാർഷികോത്പന്നങ്ങൾ സംഭരിക്കുന്നത് തുടരുമെന്നും പ്രധാനമന്ത്രി സൂചിപ്പിച്ചതായിപാർട്ടി വക്താവ് കൂടിയായ ത്യാഗി പറഞ്ഞു. താങ്ങുവില അടിസ്ഥാനമാക്കി ബിഹാറിലെ ബങ്ക ജില്ലയിൽ നെല്ല് സംഭരണം ആരംഭിക്കുമെന്നും ത്യാഗി അറിയിച്ചു. കർഷകരുടെ ആവശ്യങ്ങൾക്കാണ് ജെഡിയു ഏറ്റവും പ്രാധാന്യം നൽകുന്നതെന്നും ഇടനിലക്കാരുടെ ഇടപെടൽ കുറയ്ക്കാനാണ് 2006 ലെ എഎംപിസി ആക്ടിൽ സംസ്ഥാനസർക്കാർ ഭേദഗതി വരുത്തിയതെന്നും ത്യാഗി പറഞ്ഞു. (ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ നിന്ന്) Content Highlights: Back farmers' demand says JD(U) general secretary KC Tyagi
from mathrubhumi.latestnews.rssfeed https://ift.tt/3i1x8Ds
via
IFTTT