Breaking

Thursday, September 24, 2020

തോല്‍വിയുണ്ടായാല്‍ സമാധാനപരമായ അധികാര കൈമാറ്റം ഉറപ്പുനല്‍കാനാവില്ലെന്ന് ട്രംപ്

വാഷിംഗ്ടൺ:യു.എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ എതിർസ്ഥാനാർത്ഥി ജോ ബൈഡനോട് പരജയപ്പെട്ടാൽ സമാധാനപരമായഅധികാര കൈമാറ്റം ഉണ്ടാകുമെന്ന് ഉറപ്പ് നൽകാനാവില്ലെന്ന സൂചന നൽകിഅമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. നവംബറിൽ നടക്കുന്ന പ്രസിഡന്റ്തിരഞ്ഞെടുപ്പ് സംബന്ധിച്ച ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നുട്രംപ്. അമേരിക്കൻജനാധിപത്യത്തിലെ ഏറ്റവും അടിസ്ഥാനപരമായ തത്ത്വത്തിനോട് താങ്കൾ പ്രതിജ്ഞാബദ്ധനാണോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് എന്താണ് സംഭവിക്കുന്നതെന്ന് നമുക്ക് കാണാം എന്നായിരുന്നു ട്രംപിന്റെ മറുപടി. വൈറ്റ് ഹൗസിൽ ബുധനാഴ്ച നടന്ന വാർത്താസമ്മേളനത്തിലായിരുന്നു ട്രംപിന്റെ പ്രതികരണം. ഡെമോക്രാറ്റിക് സ്ഥാനാർത്ഥി ജോ ബൈഡനെതിരായ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിലവിൽ രണ്ടാം സ്ഥാനത്താണ് ട്രംപ് ഉള്ളത്. പതിവുപോലെ വാർത്താസമ്മേളനത്തിൽ തിരഞ്ഞെടുപ്പിനെക്കുറിച്ചുള്ള പരാതികളും ട്രംപ് ഉന്നയിച്ചു. പോസ്റ്റൽ ബാലറ്റുകളെക്കുറിച്ചായിരുന്നു ട്രംപിന്റെ പ്രധാന ആരോപണം. കോവിഡ് മൂലം വളരെയധികം പോസ്റ്റൽ ബാലറ്റുകൾ ഉപയോഗിക്കുന്നുണ്ട്.പോസ്റ്റൽ ബാലറ്റിനെ താൻ ശക്തമായി എതിർക്കുന്നുവെന്നും ഇവ വലിയ ദുരന്തമാണെന്നും ട്രംപ് പറഞ്ഞു. പോസ്റ്റൽ ബാലറ്റുകളിൽ വലിയ തട്ടിപ്പ് നടക്കുന്നുണ്ടെന്നും ഡമോക്രാറ്റുകൾ പോസ്റ്റൽ ബാലറ്റുകളെ പ്രോത്സാഹിപ്പുകയാണെന്നും ട്രംപ് ആരോപിച്ചു. പോസ്റ്റൽ ബാലറ്റുകൾ ഉപയോഗിക്കുന്നില്ലെങ്കിൽ കാര്യങ്ങൾ വളരെ സമാധാന പരമായിരിക്കുമെന്നും അധികാരകൈമാറ്റത്തിന്റെ ആവശ്യമുണ്ടാകില്ലെന്നും ഭരണതുടർച്ചയുണ്ടാകുമെന്നും ട്രംപ് അഭിപ്രായപ്പെട്ടു. Content Highlight: Trump refuses to promise peaceful transfer of power


from mathrubhumi.latestnews.rssfeed https://ift.tt/2G92bjp
via IFTTT