ബെംഗളൂരു: മയക്കുമരുന്നു കേസിൽ അറസ്റ്റിലായ നടി സഞ്ജന ഗൽറാണി 2018 ൽ മതം മാറിയിരുന്നുവെന്ന് റിപ്പോർട്ടുകൾ. ബെംഗളൂരുവിൽ സർജനായ ഡോക്ടർ അസീസ് പാഷയുമായി സഞ്ജനയുടെ വിവാഹം കഴിഞ്ഞിരുന്നുവെന്ന് ടെെംസ് ഓഫ് ഇന്ത്യ റിപ്പോർട്ടു ചെയ്യുന്നു. Photo: Times Of India വിവാഹത്തോട് അനുബന്ധിച്ചാണ് നടി ഇസ്ലാം മതം സ്വീകരിച്ചത്. മാഹിറ എന്ന പേരും സ്വീകരിച്ചു വിവാഹ ചിത്രങ്ങളും സമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. എന്നാൽ വാർത്തയോട് സഞ്നയുടെ കുടുംബം പ്രതികരിച്ചിട്ടില്ല. അതേ സമയം നടി സഞ്ജനയുടെയും ഐടി ജീവനക്കാരൻ പ്രതീക് ഷെട്ടിയുടെയും ജുഡീഷ്യൽ കസ്റ്റഡി 30 വരെ നീട്ടി. നടിക്കെതിരായ കുറ്റമെന്തെന്നു സിസിബി വ്യക്തമാക്കിയിട്ടില്ലെന്നതായിരുന്നു അഭിഭാഷകന്റെ വാദം. ബെംഗളൂരു പാരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽനിന്നു വീഡിയോ കോൺഫറൻസിലൂടെയാണ് സഞ്ജന ഹാജരായത്. രക്തസമ്മർദത്തിൽ ഇടയ്ക്കിടെ വ്യതിയാനം ഉണ്ടാകുന്നുണ്ടെന്നും അതിനാൽ ജാമ്യം നൽകണമെന്നും ആവശ്യപ്പെട്ടു. തന്റെ കമ്പനിയിൽ ജോലി ചെയ്യുന്ന 250 പേർ തനിക്കായി തെരുവിലിറങ്ങുമെന്നും പറഞ്ഞുവെന്നും നടി വെല്ലുവിളിച്ചു. Content Highlights:Sanjjanaa Galrani married and change her religion and name in 2018 says report
from mathrubhumi.latestnews.rssfeed https://ift.tt/32MZrRD
via
IFTTT