Breaking

Friday, September 25, 2020

കോവിഡ് ബാധ; അസം മുന്‍ മുഖ്യമന്ത്രി തരുണ്‍ ഗൊഗോയി ഐസിയുവില്‍

ഗുവാഹട്ടി:കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന അസം മുൻമുഖ്യമന്ത്രി തരുൺ ഗൊഗോയിയെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിച്ചിപ്പിച്ചു. രക്തത്തിലെ ഓക്സിജന്റെ അളവ് ഗണ്യമായി കുറഞ്ഞതിനെ തുടർന്നാണ് ഇത്. 85 കാരനായ തരുൺ ഗൊഗോയിക്ക്ഓഗസ്റ്റ് 26 നാണ് കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് പോസിറ്റീവായ അന്ന് തന്നെ ഇദ്ദേഹത്തെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയെ തുടർന്ന് സെപ്റ്റംബർ 16 ന് ഇദ്ദേഹം കോവിഡ് നെഗറ്റീവായെങ്കിലും രോഗബാധയേതുടർന്നുണ്ടായ ശാരീരിക അസ്വസ്ഥതകൾ തുടർന്നതിനാൽ ആശുപത്രിയിൽ തന്നെ ചികിത്സയിലായിരുന്നു. തരുൺ ഗൊഗോയിയുടെ ആരോഗ്യനില മോശമായ വിവരത്തേ തുടർന്ന് അസം ആരോഗ്യമന്ത്രി ഹിമന്ദ ബിശ്വ ശർമ, പിസിസി അധ്യക്ഷൻ റിപുൻ ബോറ എന്നിവർ ആശുപത്രിയിലെത്തി വിവരങ്ങൾ ആരാഞ്ഞു. നിലവിലെ ഇദ്ദേഹത്തിന്റെ ചികിത്സക്കായി ഡോക്ടർമാരുടെ ഒരു സംഘം തന്നെയുണ്ട്. വീഡിയോ കോൺഫറൻസ് മുഖേനെ എയിംസിലെ വിദഗ്ധ ഡോക്ടർമാരുമായി നിരന്തരം ആരോഗ്യവിവരങ്ങൾ പങ്കുവെക്കുന്നുമുണ്ട്. 2001 മുതൽ 2016 വരെ നാല് തവണ അസം മുഖ്യമന്ത്രിയായിരുന്നു തരുൺ ഗൊഗോയ്. Content Highlights:Covid-19: Former Assam CM Tarun Gogois oxygen level drops, admitted to ICU


from mathrubhumi.latestnews.rssfeed https://ift.tt/2FOGWUz
via IFTTT