മുംബെെ: നടി പൂനം പാണ്ഡെയുടെ പരാതിയിൽ ഭർത്താവ് സാം ബോംബെ അറസ്റ്റിൽ. തന്നെ ലെെംഗികമായി പീഡിപ്പിച്ചുവെന്നും ഭീഷണിപ്പെടുത്തിയെന്നും ചൂണ്ടിക്കാട്ടിയാണ് നടി പോലീസിൽ പരാതി നൽകിയത്. ഒരു സിനിമയുടെ ചിത്രീകരണത്തിന്റെ ഭാഗമായി ഗോവയിലാണ് പൂനമിപ്പോൾ. അവിടെ വച്ചാണ് സംഭവം അരങ്ങേറിയതെന്ന് പൂനം പറയുന്നു. നടിയുടെ പരാതിയിൽ പോലീസ് കേസെടുക്കുകയും സാമിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. രണ്ടാഴ്ച മുൻപായിരുന്നു തങ്ങൾ വിവാഹിതരായെന്ന് പ്രഖ്യാപിച്ച് സാമും പൂനവും സാമൂഹിക മാധ്യമങ്ങളിൽ ചിത്രം പങ്കുവച്ചത്. വർഷങ്ങളായി ഇരുവരും ഒരുമിച്ച് താമസിക്കുകയായിരുന്നു. Content Highlights:poonam pandey files complaint against husband Sam Bombayfor molestation
from mathrubhumi.latestnews.rssfeed https://ift.tt/35YmsTV
via
IFTTT