Breaking

Tuesday, September 22, 2020

മയക്കുമരുന്നു കേസിൽ അന്വേഷണം ദീപിക പദുകോണിലേക്ക്

മുംബെെ : സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട മയക്കു മരുന്ന് കേസിൽ ബോളിവുഡ് നടി ദീപികാ പദുക്കോണിലേക്ക് അന്വേഷണം നീളുന്നുവെന്ന് ദേശീയ മാധ്യമങ്ങളുടെ റിപ്പോർട്ടുകൾ. ദീപികയുടെ മാനേജർ കരീഷ്മ പ്രകാശിനെ നാളെ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ ചോദ്യം ചെയ്യും. ടാലന്റ് മാനേജ്മെന്റ് ഏജൻസിയായ ക്വാനിലെ ജീവനക്കാരിയായ കരിഷ്മയും ദീപികയും തമ്മിലുള്ള വാട്സ് ആപ്പ് സന്ദേശങ്ങൾ പുറത്തുവന്നിരുന്നു. റിയയുമായി ബന്ധപ്പെട്ട വാട്സാപ്പ് ചാറ്റുകളിൽ ദീപകയുടെ പേരുണ്ടെന്നാണ് സൂചന. റിയ ചക്രവർത്തിയുടെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ നടിമാരായ ശ്രദ്ധാ കപൂർ, സാറാ അലിഖാൻ, രാകുൽ പ്രീത് സിങ് എന്നിവരെ ചോദ്യം ചെയ്യാൻ എൻസിബി തീരുമാനിച്ചിരുന്നു. മൂവർക്കും ഉടൻ സമൻസ് അയച്ചേക്കും. കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിലുള്ള റിയ ചക്രവർത്തിയുടെ മാനേജറായിരുന്ന ശ്രുതി മോദി, സെലിബ്രിറ്റി മാനേജർ ജയ സാഹ എന്നിവരെയുംചോദ്യം ചെയ്യും. പുണെയ്ക്ക് സമീപം ലോണാവാലയിലെ സുശാന്തിന്റെ ഉടമസ്ഥതയിലുള്ള ഫാം ഹൗസിൽ നടന്നുവെന്ന് ആരോപിക്കപ്പെടുന്ന ലഹരിപാർട്ടിയെ ചുറ്റിപ്പറ്റിയാണ് കൂടുതൽ ബോളിവുഡ് താരങ്ങളുടെ പേരുകൾ ഉയരുന്നത്. Content Highlights:Deepika Padukones name emerges in drug chat drug chats says report


from mathrubhumi.latestnews.rssfeed https://ift.tt/2EpSSva
via IFTTT