തിരുവനന്തപുരം: കേര ഫെഡ് എംഡി ശമ്പള ഇനത്തിൽ അഡ്വാൻസ് ആയി കൈപ്പറ്റിയത് 25 ലക്ഷത്തിലധികം രൂപ. മൂന്ന് മാസത്തിനകം അഡ്വാൻസ് തിരിച്ചടക്കണമെന്ന ചട്ടം നിലവിലിരിക്കെയാണ് എം ഡിയുടെ ചട്ടലംഘനം. എന്നാൽ സർക്കാർ ശമ്പളം നിശ്ചയിച്ച് നൽകിയിട്ടില്ലെന്നാണ് ന്യായീകരണം. പിൻവാതിൽ നിയമനം ഉൾപ്പെടെയുള്ള വിവാദങ്ങൾ നിലനിൽക്കെയാണ് കേരഫെഡ് എം ഡിയുടെ സഹകരണ നിയമംലംഘിച്ച് സ്വയം തീരുമാനിച്ച് ശമ്പളം എഴുതിയെടുക്കുന്നതിന്റെ തെളിവുകൾ പുറത്തുവരുന്നത്. ഒരു ലക്ഷം രൂപയാണ് എം ഡി ശമ്പളമായി എഴുതിയെടുക്കുന്നത്. എന്നാൽ ഇതിന് സർക്കാർ അനുമതി നൽകിയിട്ടില്ലെന്ന് വിവരാവകാശ രേഖകളിൽ വ്യക്തമാകുന്നു. സർക്കാർ പ്രതിനിധികളില്ലാത്ത എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ അംഗീകാര പ്രകാരമാണ് അഡ്വാൻസ് അനുവദിക്കുന്നതെന്ന് ശമ്പള ബില്ലിൽ വ്യക്തമാണ്. എന്നാൽ സഹകരണ നിയമപ്രകാരം മൂന്ന് മാസത്തിലധികം അഡ്വാൻസ് അനുവദിക്കാൻ പറ്റില്ലായെന്നിരിക്കെ എം ഡി 25 മാസത്തിലധികമായി പ്രതിമാസം ഒരുലക്ഷത്തിലധികം രൂപ പ്രതിമാസ ശമ്പളമായി അഡ്വാൻസ് ഇനത്തിൽ കൈപ്പറ്റുന്നു. നിലവിൽ വാങ്ങിയ തുക തിരിച്ചടച്ചിട്ടില്ലെന്നിരിക്കെ പിന്നെയും അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ തുക എങ്ങനെ അനുവദിക്കുന്നുവെന്ന് വ്യക്തമല്ല. സർക്കാർ ശമ്പളം തീരുമാനിച്ച് ഉത്തരവിറക്കിയിട്ടില്ല എന്ന ന്യായം പറഞ്ഞാണ് എം ഡി ചട്ടലംഘനത്തെ ലഘൂകരിക്കുന്നത്.
from mathrubhumi.latestnews.rssfeed https://ift.tt/3iW0swr
via
IFTTT