ആലപ്പുഴ: ഞായറാഴ്ച നറുക്കെടുത്ത ഓണം ബമ്പറിലൂടെ സംസ്ഥാന ഭാഗ്യക്കുറിവകുപ്പ് പ്രതീക്ഷിക്കുന്നത് 22 കോടിയുടെ ലാഭം. കോവിഡ്കാല പ്രതിസന്ധികൾക്കിടയിലും ടിക്കറ്റ് വിൽപ്പനയിൽ മികച്ചപ്രതികരണമാണ് ലഭിച്ചത്. ആകെയടിച്ച 44.10 ലക്ഷം ടിക്കറ്റുകളിൽ കേടുപാടുമൂലം മാറ്റിവെച്ച 20 ടിക്കറ്റുകളൊഴിച്ച് മുഴുവനും വിറ്റുപോയി. നറുക്കെടുപ്പിന് തൊട്ടുമുൻപുവരെ വിൽപ്പന നടത്താമെങ്കിലും ഞായറാഴ്ച രാവിലെതന്നെ ടിക്കറ്റ് കിട്ടാനില്ലാത്ത സ്ഥിതിയായിരുന്നു. ലോട്ടറിക്ക് 28 ശതമാനമായി ജി.എസ്.ടി. ഉയർത്തിയതിനെത്തുടർന്നാണ് 22 കോടിരൂപ ലാഭം ലഭിക്കുമെന്ന കണക്കുകൂട്ടലിൽ വകുപ്പെത്തിയിരിക്കുന്നത്. കഴിഞ്ഞവർഷം 46 ലക്ഷം ടിക്കറ്റുകളാണ് അച്ചടിച്ചത്. അന്ന് ജി.എസ്.ടി. 12 ശതമാനമായിരുന്നതിനാൽ 38.28 കോടി രൂപയുടെ ലാഭമുണ്ടായി. കഴിഞ്ഞവർഷവും 12 കോടി രൂപയായിരുന്നു ഒന്നാംസമ്മാനം. ഇതിൽനിന്ന് ഏജന്റിനുള്ള വിഹിതവും നികുതിയുംകഴിഞ്ഞ് 7.56 കോടിരൂപ ഒന്നാം സമ്മാനമായി ലഭിക്കും. 2017-ൽ വിറ്റഴിഞ്ഞ 65 ലക്ഷം ടിക്കറ്റുകളാണ് തിരുവോണ ബമ്പറിലുണ്ടായ വലിയവിൽപ്പന. Content Highlights: Lottery department expects a profit of Rs 22 crore through the Onam bumper
from mathrubhumi.latestnews.rssfeed https://ift.tt/3kwpjHJ
via
IFTTT