Breaking

Sunday, September 20, 2020

ഹീലിയം ബലൂണ്‍ പൊട്ടിത്തെറിച്ചു: മോദിയുടെ ജന്മദിന ആഘോഷത്തിനിടെ 12 പേര്‍ക്ക്‌ പരിക്ക്‌

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ എഴുപതാം ജന്മദിനം ആഘോഷിക്കുന്നതിനിടെ തമിഴ്നാട്ടിൽ ബിജെപി പ്രവർത്തകർക്ക് പരിക്കേറ്റു. കഴിഞ്ഞ വ്യാഴാഴ്ച ചെന്നൈയിലാണ്സംഭവം. ഹീലിയം ബലൂണുകളും പടക്കങ്ങളുമുപയോഗിച്ചുള്ള ആഘോഷത്തിനിടെയുണ്ടായ സ്ഫോടനത്തിലാണ് പ്രവർത്തകർക്ക് പരിക്കേറ്റത്. പ്രവർത്തകർ ഹീലിയം ബലൂണുകളും പടക്കങ്ങളുമായി പ്രധാനമന്ത്രിയുടെ ജന്മദിനം ആഘോഷിക്കുകയായിരുന്നു. 100 ബലൂണുകൾ ഉയർത്തിവിടാനാണ് പ്രവർത്തകർ പദ്ധതിയിട്ടത്.പടക്കത്തിൽ നിന്നുള്ള തീപ്പൊരി മൂലം ഹീലിയം ബലൂണുകൾക്ക് തീ പിടിച്ചതാണ് അപകടത്തിന് കാരണമെന്നാണ് കരുതുന്നത്. സ്ഫോടനത്തെ തുടർന്ന് പ്രവർത്തകർ ചിതറിയോടുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. പ്രവർത്തകരിൽ ചിലർ തീ അണയ്ക്കാൻ ശ്രമിക്കുന്നതും കാണാം. 12 പാർട്ടി പ്രവർത്തകർക്ക് പരിക്കേറ്റുവെന്ന് ബിജെപി തമിഴ്നാട് യൂണിറ്റ് അംഗത്തെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്തു. അനുമതിയില്ലാതെ ചടങ്ങ് സംഘടിപ്പിച്ചതിന്പോലീസ് കേസെടുത്തു. ഹീലിയം ബലൂണാണോ അതോ ഹൈഡ്രജൻ ബലൂണാണോ ഉപയോഗിച്ചതെന്ന് വ്യക്തമല്ലെന്ന് പോലീസ് പ്രതികരിച്ചു. സാമൂഹിക അലകം പാലിക്കാത്തതിനും നിരോധനാജ്ഞ ലംഘിച്ചതിനും കേസെടുത്തെന്നും പോലീസ് വ്യക്തമാക്കി. More than a dozen BJP workers injured in an explosion in Chennai as fireworks strike helium balloons they held during celebrations on PM Modis birthday. The gathering was in violation of prohibitory orders in the city.. pic.twitter.com/WMPB7n1Rb2 — J Sam Daniel Stalin (@jsamdaniel) September 19, 2020 Content Highlights: Balloons explode during PM Modi's birthday fete in Chennai, BJP workers injured


from mathrubhumi.latestnews.rssfeed https://ift.tt/3iMmT7t
via IFTTT