കൊച്ചി: ഹാരിസണ്‍ കേസില്‍ പുതിയ നിയമോപദേശം. റവന്യൂ മന്ത്രിയുടെ നിര്‍ദേശത്തെത്തുടര്‍ന്നാണ് പുതിയ നിയമോപദേശം.കേരളത്തിലെ വന്‍കിട തോട്ടം ഒഴിപ്പിക്കലുകളില്‍ നിര്‍ണായകമായേക്കാവുന്ന ഒന്നാണ് ഹാരിസണ്‍ കേസ്. ഉടമസ്ഥാവകാശം തെളിയിക്കാന്‍ സിവില്‍ കേസ് ഫയല്‍ ചെയ്യണം. വിറ്റ തോട്ടങ്ങളുടെ നികുതി ഉപാധികളോടെ സ്വീകരിച്ചാല്‍ മതി. നിയമ സെകട്ടറി ബിജി ഹരീന്ദ്രനാഥാണ് നിയമോപദേശം നല്‍കിയിരിക്കുന്നത്. ആദ്യത്തെ നിയമോപദേശത്തില്‍ പിഴവുണ്ടായതിനെത്തുടര്‍ന്നാണ് നിയമ സെക്രട്ടറി വീണ്ടും നിയമോപദേശം നല്‍കിയിരിക്കുന്നത്.
മാത്രമല്ല, ഹാരിസണ്‍ മലയാളം ലിമിറ്റഡ് കൈവശം വയ്ക്കുന്ന ഭൂമിയില്‍ സര്‍ക്കാരിന്റെ ഉടമസ്ഥത തെളിയിക്കുന്ന വിഷയത്തില്‍ ഉന്നത തലത്തില്‍ നടന്ന തര്‍ക്കങ്ങളില്‍ റവന്യൂ മന്ത്രിയുടെ നിലപാട് വിജയം കാണുകയാണ്. അതായത്, ഹാരിസണ്‍ കമ്പനി കൈവശം വയ്ക്കുന്ന 38,000 ഏക്കര്‍ ഭൂമി ഏറ്റെടുത്ത സ്‌പെഷ്യല്‍ ഓഫീസര്‍ എം ജി രാജമാണിക്യത്തിന്റെ നടപടി ഹൈക്കോടതി റദ്ദാക്കിയ പശ്ചാത്തലത്തില്‍ സിവില്‍ കോടതികളില്‍ കേസ് ഫയല്‍ ചെയ്യാമെന്നാണ് പുതിയ നിയമോപദേശത്തിലൂടെ വ്യകതമാക്കുന്നത്. അതോടൊപ്പം ഹാരിസണ്‍ മറിച്ചു വിറ്റ തോട്ടങ്ങളുടെ നികുതി സ്വീകരിക്കുന്നത് സിവില്‍ കോടതികളിലെ വിധിക്കു വിധേയമായിരിക്കുമെന്ന വ്യവസ്ഥ ഉള്‍പ്പെടുത്താമെന്നും നിയമോപദേശത്തില്‍ വ്യകതമാക്കുന്നു.
from Anweshanam | The Latest News From India http://bit.ly/2UEwXTv
via IFTTT