Breaking

Friday, February 1, 2019

കടബാധ്യത: ജെറ്റ് എയര്‍വെയ്സ് എത്തിഹാദുമായി കരാറില്‍ ഒപ്പിടും

ന്യൂഡൽഹി: നരേഷ് ഗോയൽ നിയന്ത്രിക്കുന്ന ജെറ്റ് എയർവെയ്സ് കടബാധ്യതയിൽ നിന്നും രക്ഷപ്പെടാൻ എത്തിഹാദുമായി കരാറിൽ ഒപ്പിടും. ആജീവനാന്ത പദ്ധതികൾ എന്ന നിലയ്ക്കാണ് ഒപ്പിടുക. ഏതാനും ദിവസങ്ങൾക്കിടയിൽ ഇത് സംബന്ധിച്ച കരാറിൽ ഒപ്പിടുമെന്ന് ബിസിനസ് സ്റ്റാൻഡേർഡ് റിപ്പോർട്ട് ചെയ്യുന്നുണ്ട്. കരാർ നിലവിൽ വരുന്നതോടെ നരേഷ് ഗോയൽ ജെറ്റ് എയർവേയ്സിന്റെ ചെയർമാൻ സ്ഥാനം ഒഴിയുമെന്നാണ് അറിയുന്നത്. എന്നാൽ ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രതികരണം നടത്താൻ ജെറ്റ് എയർവേയ്സോ, എത്തിഹാദോ തയ്യാറായിട്ടില്ല. Content Highlights:Jet Airways accepts Etihad bailout plan


from mathrubhumi.latestnews.rssfeed http://bit.ly/2t7ZipD
via IFTTT