ന്യൂഡൽഹി: പൊതു തിരഞ്ഞെടുപ്പിന് മുന്നോടിയായിട്ടുള്ള മോദി സർക്കാരിന്റെ ബജറ്റ് ചോർന്നെന്ന ആരോപണവുമായി കോൺഗ്രസ്. കോൺഗ്രസ് ദേശീയ വക്താവായ മനീഷ് തിവാരിയാണ് ട്വിറ്ററിലൂടെ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. ബജറ്റിലെ സുപ്രധാന തീരുമാനങ്ങളുടെ സൂചനകൾ മനീഷ് തിവാരി ട്വിറ്റിറിലൂടെ പുറത്തുവിട്ടു. സർക്കാർ ഉറവിടങ്ങൾ വഴി ലഭിച്ച ഈ സൂചനകൾ മാധ്യമപ്രവർത്തകർക്കിടയിൽ പ്രചരിക്കപ്പെടുന്നുണ്ട്. ഇതിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളും തുകകളും ബജറ്റിലും വരികയാണെങ്കിൽ ബജറ്റ് ചോർന്നതായി കണക്കാക്കേണ്ടതല്ലേയെന്നും തിവാരി ചോദിച്ചു. പതിനന്നോളം പോയിന്റുകളാണ് തിവാരി പുറത്തുവിട്ട ലിസ്റ്റുകളിലുള്ളത്. ആദായ നികുതിയുടെ പരിധി നാല് ലക്ഷത്തിനും അഞ്ച് ലക്ഷത്തിനും ഇടയിലാക്കാൻ സാധ്യതയുണ്ട്. കർഷകർ രണ്ടു ലക്ഷം വരെയുള്ള വായ്പകൾ കൃത്യസമയത്ത് അടച്ചാൽ പലിശയിൽ ഇളവ് നൽകും, എന്നതടക്കമുള്ള കാര്യങ്ങളാണ് തിവാരി ട്വീറ്റ് ചെയ്ത സൂചനകളിലുള്ളത്. These pointers are being Circulated to Media people by Govt Sources . If all this or substantive amount of these proposals find reflection in the budget would it not tantamount to a BUDGET LEAK ? @RahulGandhi @AICCMedia @INCIndia @PTI_News @ndtv @IndiaTodayFLASH @MallikarjunINC pic.twitter.com/uPgAMjszNG — Manish Tewari (@ManishTewari) February 1, 2019 Content Highlights:Budget leaked-Congress accusation-Manish Tewari tweet
from mathrubhumi.latestnews.rssfeed http://bit.ly/2HJ0YQn
via
IFTTT