Breaking

Monday, October 1, 2018

ആപ്പിള്‍ എക്‌സിക്യൂട്ടീവിനെ ഉത്തര്‍പ്രദേശ് പോലീസ് വെടിവച്ച് കൊന്ന സംഭവം: രാജി ആവശ്യം തള്ളി യോഗി ആദിത്യനാഥ്

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ആപ്പിള്‍ എക്‌സിക്യൂട്ടീവിനെ പോലീസ് വെടിവച്ച് കൊന്ന സംഭവത്തില്‍ രാജി ആവശ്യം തള്ളി യോഗി ആദിത്യനാഥ്. സംഭവത്തില്‍ സര്‍ക്കാര്‍ ഉചിതമായ നടപടി സ്വീകരിച്ചു. പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിട്ടുണ്ട്. കുറ്റാരോപിതനെ അറസ്റ്റ് ചെയ്തു. വിശദമായ അന്വേഷണം നടത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അതിനാല്‍ രാജി ആവശ്യത്തില്‍ പ്രസക്തിയില്ലെന്നും ആദിത്യനാഥ് പറഞ്ഞു.

ശനിയാഴ്ച അര്‍ദ്ധരാത്രിയാണ് വിവേക് തിവാരി എന്ന ആപ്പിള്‍ ജീവനക്കാരനെ യു.പി പോലീസ് വെടിവച്ച് കൊന്നത്. ഐ ഫോണ്‍ എക്‌സ്എസ്, എക്‌സ്എസ് മാക്‌സ് എന്നിവയുടെ ലോഞ്ചിന് ശേഷം വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു സംഭവം. യു.പി പോലീസ് കോണ്‍സ്റ്റബിള്‍ പ്രശാന്ത് ചൗധരിയാണ് വിവേകിനെതിരെ വെടിയുതിര്‍ത്തത്. മറ്റൊരു കോണ്‍സ്റ്റബിള്‍ സന്ദീപ് കുമാറും ഇയാള്‍ക്കൊപ്പം ഉണ്ടായിരുന്നു. 

സംഭവത്തില്‍ യോഗി സര്‍ക്കാരിനെതിരെ പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ്. വിവേക് തിവാരിയുടെ കൊലപാതകത്തിന്റെ ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാരിനാണെന്നും യോഗി ആദിത്യനാഥ് രാജിവയ്ക്കണമെന്നും മുന്‍ മുഖ്യമന്ത്രി അഖിലേഷ് യാദവ് ആവശ്യപ്പെട്ടു. 
 



from Anweshanam | The Latest News From India https://ift.tt/2zHq8sw
via IFTTT