Breaking

Monday, October 1, 2018

സംസ്ഥാനത്ത് ഇന്ധനവില കുതിക്കുന്നു:  പെട്രോളിന് 25 പൈസയും ഡീസലിന് 32 പൈസയും കൂടി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധനവില കുതിക്കുന്നു. പെട്രോളിന് 25 പൈസയും ഡീസലിന് 32 പൈസയുമാണ് കൂടി. പാചകവാതകത്തിനും വിലകയറി. 

തിരുവനനന്തപുരത്ത് ഡീസല്‍വില 80 രൂപ കടന്നു. ഡീസല്‍വില 80 രൂപ 43 പൈസയായി പെട്രോളിന് 87 രൂപ 19 പൈസയായി വില. പാചകവാതകവില സബ്‌സീഡിയള്ള ഗ്യാസ് സിലിണ്ടറിന് 2.89 പൈസയാണ് കൂടിയത്. സബ്‌സീഡിയുള്ള സിലിണ്ടറിന് 504.02 രൂപ നല്‍കണം.

അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയിലിന് വില കുറയുന്ന സ്ഥിതി ഉണ്ടായിട്ടും രാജ്യത്ത് ഇന്ധനവില കുതിച്ചുയരുന്നത് വലിയ പ്രതിസന്ധി തന്നെ സൃഷ്ടിച്ചേക്കും എന്നാണ് വിലയിരുത്തല്‍. 



from Anweshanam | The Latest News From India https://ift.tt/2OZOnaH
via IFTTT