Breaking

Monday, October 1, 2018

സംസ്ഥാനത്ത് രണ്ട് ജില്ലകളില്‍ ഇന്ന് യെല്ലോ അലെര്‍ട്ട്

തിരുവനനന്തപുരം: ഇടുക്കി ,പത്തനംതിട്ട ജില്ലകളില്‍ കേന്ദ്രകാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഇന്ന് യെല്ലോ അലെര്‍ട്ട് പ്രഖ്യാപിച്ചു. രണ്ട് ജില്ലകളിലും ശക്തമായ മ‍ഴക്ക് സാധ്യതയുള്ളതായി മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.

അറബി കടലിന്റെ തെക്ക് കിഴക്കന്‍ ഭാഗത്ത് ഈ മാസം 6 ന് ന്യൂനമര്‍ദ്ദം രൂപപ്പെടുവാന്‍ സാധ്യതയുള്ളതായും കാലവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്.

ഒക്ടോബര്‍ 7, 8 തീയതികളില്‍ ഈ ന്യുനമര്‍ദ്ദം ശക്തിപ്പെട്ട് അറബി കടലിന്‍റെ വടക്ക് പടിഞ്ഞാറന്‍ ഭാഗത്തേക്ക് നീങ്ങുവാന്‍ സാധ്യതയുണ്ട്.

ന്യൂനമര്‍ദ്ദത്തെ തുടര്‍ന്ന് കടല്‍ അതീവ പ്രക്ഷുബ്ദമാകുവാന്‍ സാധ്യതയുള്ളതിനാല്‍ കേരളത്തില്‍ നിന്നുള്ള മത്സ്യതൊഴിലാളികള്‍ ഒക്ടോബര്‍ 6 മുതല്‍ അറബി കടലില്‍ മത്സ്യബന്ധനത്തിന് പോകരുത് എന്ന മുന്നറിയിപ്പും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം നല്‍കിയിട്ടുണ്ട്



from Anweshanam | The Latest News From India https://ift.tt/2ReDnrj
via IFTTT