Breaking

Monday, October 1, 2018

അമ്മയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച കൂട്ടുകാരന്റെ തല വെട്ടിയെടുത്ത് പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി യുവാവ് 

ബംഗളുരു: അമ്മയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച കൂട്ടുകാരന്റെ തല വെട്ടിയെടുത്ത് മകന്‍ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. കര്‍ണ്ണാടകയിലെ മാണ്ടിയ ജില്ലയിലാണ് സംഭവം അരങ്ങേറിയത്. കൊലപാതക ശേഷം യുവാവ് കൂട്ടുകാരന്റെ തലയുമായി പൊലീസിന് മുന്നില്‍ കീഴടങ്ങുകയായിരുന്നു. പശുപതി സുഹൃത്ത് ഗിരീഷിന്റെ തലയുമായാണ് പൊലീസില്‍ കീഴടങ്ങിയത്. 

കഴിഞ്ഞ ദിവസം  ഗിരീഷ് പശുപതിയുടെ അമ്മയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചു. ഇത് കണ്ടുവന്ന പശുപതിയും ഗിരീഷുമായി വാക്കു തര്‍ക്കമുണ്ടായി. തുടര്‍ന്ന് വഴക്ക് കൈയ്യാങ്കളിയിലേക്ക് മാറുകയും  ശേഷം രോഷം പൂണ്ട പശുപതി വാള്‍കൊണ്ട് ഗിരീഷിന്റെ തല വെട്ടിയെടുക്കുകയായിരുന്നു. കൊലപാതകത്തിന് ശേഷം പശുപതി തലയുമായി അടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി.



from Anweshanam | The Latest News From India https://ift.tt/2zHqvTX
via IFTTT