Breaking

Monday, October 1, 2018

പാക് ഉദ്യോഗസ്ഥന്‍ കുവൈത്ത് പ്രതിനിധിയുടെ പേഴ്സ് മോഷ്ടിച്ചു;ദൃശ്യം ക്യമറയില്‍

ന്യൂഡല്‍ഹി: പാകിസ്താന്‍ സര്‍ക്കാരിനെ നാണംകെടുത്തി മുതിര്‍ന്ന ഉദ്യോഗസ്ഥന്റെ മോഷണം. നിക്ഷേപ പദ്ധതി ചര്‍ച്ചയാക്കായി പാകിസ്താനിലെത്തിയ കുവൈത്ത് പ്രതിനിധി സംഘാംഗത്തിന്റെ പേഴ്സ് പാക് ഉദ്യോഗസ്ഥന്‍ മോഷ്ടിക്കുന്ന ദൃശ്യം ക്യാമറയില്‍ പതിഞ്ഞു.

പാക് മാധ്യമം ഡോണ്‍ ആണ് ഇതുസംബന്ധിച്ച വാര്‍ത്തയും വീഡിയോയും പുറത്തുവിട്ടത്. പാക് ഉദ്യോഗസ്ഥരുമായി നടന്ന ചര്‍ച്ചയ്ക്ക് ശേഷം കുവൈത്ത് സംഘത്തിലെ ഒരു പ്രതിനിധി തന്റെ പഴ്‌സ് മേശപ്പുറത്ത് മറന്നുവച്ച് പുറത്തുപോയി. ഈ പഴ്‌സ് പാകിസ്താനിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ എടുത്ത് തന്റെ പോക്കറ്റിലാക്കുന്നതാണ് ആറു സെക്കന്‍ഡുള്ള വീഡിയോയിലുള്ളത്.

ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലയാതോടെ നാണക്കേടിലാണ് പാക് അധികൃതര്‍. മുതിര്‍ന്ന ഉദ്യോഗസ്ഥനെതിരെ കുവൈത്ത് പ്രതിനിധി പരാതി നല്‍കിയിട്ടുണ്ട്. കുവൈത്ത് ഉദ്യോഗസ്ഥന്റെ പഴ്‌സ് കാണാതായതിനെ തുടര്‍ന്ന് മന്ത്രാലയത്തിലെ എല്ലാ മുറികളിലും അധികൃതര്‍ തിരച്ചില്‍ നടത്തിയിരുന്നു. ഏതാനും ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യുകയുമുണ്ടായി.

തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് പഴ്‌സ് മോഷ്ടിച്ചത് മുതിര്‍ന്ന ഉദ്യോഗസ്ഥാനാണെന്ന് കണ്ടെത്തിയത്. ഈ ഉദ്യോഗസ്ഥന്‍ മോഷണം ആദ്യം നിഷേധിച്ചെങ്കിലും പിന്നീട് അധികൃതരെ പഴ്‌സ് തിരിച്ചേല്‍പ്പിക്കുകയും ചെയ്തുവെന്ന് ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തു. ഉദ്യോഗസ്ഥനെതിരെ നടപടിയുണ്ടാകുമെന്ന് പാക് സര്‍ക്കാര്‍ കുവൈത്തിന് ഉറപ്പു നല്‍കിയിട്ടുണ്ട്.



from Anweshanam | The Latest News From India https://ift.tt/2Nef75p
via IFTTT