Breaking

Tuesday, October 2, 2018

ഞാന്‍ മോദിയെ പിന്തുണച്ചില്ല: റഫാലില്‍ ശരദ് പവാര്‍, അന്വേഷണത്തിന് സംയുക്ത പാര്‍ലമെന്ററി സമിതി വേണം

മുംബൈ: റഫാല്‍ വിവാദത്തില്‍ നിലപാട് വ്യക്തമാക്കി എന്‍സിപി നേതാവ് ശരദ് പവാര്‍. റഫാല്‍ കരാറില്‍ നടന്ന തട്ടിപ്പിനെക്കുറിച്ച് അന്വേഷിക്കുന്നതിനായി സംയുക്ത പാര്‍ലമെന്ററി കമ്മറ്റി രൂപീകരിച്ച് സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിക്കണമെന്നാണ് ആവശ്യപ്പെട്ടതെന്നാണ് ശരദ് പവാര്‍ വ്യക്തമാക്കിയത്. തിങ്കളാഴ്ച മഹാരാഷ്ട്രയിലെ ബീഡില്‍ ഒരു റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴായിരുന്നു ശരദ് പവാറിന്റെ വെളിപ്പെടുത്തല്‍. അല്ലാതെ മോദിയെ പിന്തുണച്ചിട്ടില്ലെന്നും പവാര്‍ കൂട്ടിച്ചേര്‍ത്തു.

from Oneindia.in - thatsMalayalam News https://ift.tt/2IxBl1R
via IFTTT