Breaking

Thursday, October 4, 2018

അംബാനി രാജ്യം വിടുന്നത്​ തടയണമെന്ന ആവശ്യവുമായി സ്വീഡിഷ്​ ടെലികോം കമ്പനി സുപ്രീം കോടതിയിൽ

ന്യൂഡൽഹി: റിലയൻസ്​ കമ്യൂണിക്കേഷൻ ഉടമ അനിൽ അംബാനി രാജ്യം വിടുന്നത്​ തടയണമെന്ന ആവശ്യവുമായി സ്വീഡിഷ്​ ടെലികോം കമ്പനിയായ എറിക്​സൺ സുപ്രീംകോടതിയിൽ. എറിക്​സണ്​ നൽകാനുള്ള 550 കോടി രൂപ നൽകാതെ അംബാനി ഇന്ത്യ വിടാനുള്ള സാധ്യതയുണ്ടെന്ന്​ ചൂണ്ടിക്കാട്ടിയാണ്​ ഹർജി. അംബാനിയും റിലയൻസിലെ രണ്ട്​ മുതിർന്ന ഉദ്യോഗസ്ഥരും രാജ്യം വിടുന്നത്​ തടയണമെന്നാണ്​ ആവശ്യം.

നേരത്തെ കോടതിയുടെ മേല്‍നോട്ടത്തിലുണ്ടാക്കിയ ധാരണപ്രകാരം 1600 കോടി രൂപ നല്‍കാനുള്ളത് 500 കോടി രൂപയാക്കി സ്വീഡിഷ് കമ്പനി ഇളവ് ചെയ്ത് നല്‍കിയിരുന്നു. ഈ പണം നല്‍കാനുള്ള അവസാന തിയതി സെപ്തംബര്‍30 ന്  അവസാനിച്ചിരുന്നു. എന്നാല്‍ അവസാന തിയതിയും കഴിഞ്ഞ് പണം ലഭിക്കാതെ വന്നതോടെയാണ് സ്വീഡിഷ് കമ്പനി കോടതിയില്‍ എത്തിയത്. 

രാജ്യത്തെ നിയമ വ്യവസ്ഥയോട് അല്‍പം പോലും ബഹുമാനമില്ലാത്തതാണ് അനില്‍ അംബാനിയുടെ നടപടിയെന്ന് എറിക്സണ്‍ പരാതിയില്‍ വിശദമാക്കുന്നു. വാഗ്ദാന ലംഘനത്തിന് അനില്‍ അംബാനിയ്ക്ക് നേരെ കോടതി നടപടികള്‍ തുടങ്ങണമെന്നും എറിക്സണ്‍ ആവശ്യപ്പെട്ടു. 

അതേ സമയം, പണം നൽകാനുള്ള തീയതി 60 ദിവസം കൂടി ദീർഘിപ്പിച്ച്​ നൽകണമെന്ന്​ ആവശ്യപ്പെട്ട്​ നേരത്തെ തന്നെ സുപ്രീംകോടതിയിൽ ഹരജി നൽകിയതായി റിലയൻസ്​ അറിയിച്ചു. എറിക്​സണുമായി ധാരണയിലെത്തിയതിനെ തുടർന്ന്​ റിലയൻസ്​ കമ്യൂണിക്കേഷ​ന്റെ ടവർ ബിസിനസ്​ മുകേഷ്​ അംബാനിയുടെ റിലയൻസ്​ ഇൻഡസ്​ട്രീസ്​ വിൽക്കാൻ ധാരണയായിരുന്നു.

സഹോദരനായി മുകേഷ് അംബാനിയുടെ ജിയോയുമായി സ്പെക്ട്രം , ടവര്‍, കേബിളുകള്‍ എന്നിവയുടെ വില്‍പനയ്ക്ക് ധാരണയായിരുന്നെന്നും എന്നാല്‍ ടെലികോം മന്ത്രാലയത്തിന്റെ നിര്‍ദേശമാണ് വില്‍പനയ്ക്ക് തടസമാവുന്നതുമെന്നാണ് റിലയന്‍സ് കമ്യൂണിക്കേഷന്റെ വാദം. സ്പെക്ട്രം ഉപയോഗിക്കുന്നതിന് മുന്‍പ് 2900 കോടിയുടെ ബാങ്ക് ഗാരന്റി നല്‍കണമെന്നാണ് ടെലികോം മന്ത്രാലയത്തിന്റെ നിര്‍ദേശം. 



from Anweshanam | The Latest News From India https://ift.tt/2DPPEQq
via IFTTT