അനധികൃതമായി ആസാം അതിർത്തിയിലൂടെ ഇന്ത്യയിലെത്തിയ ഏഴ് റോഹിങ്ക്യൻ അഭയാർത്ഥികളെ തിരിച്ചയ്ക്കും. 2012ൽ ഇന്ത്യൻ അതിർത്തി ലംഘിച്ച് അനധികൃതമായി കയറാൻ ശ്രമിച്ചതിനെ തുടർന്ന് ജയിലിലടച്ചവരേയാണ് തിരിച്ചയ്ക്കുന്നത്.
ഇത് ഒരു നിയമപരമായ നടപടിക്രമമാണ്, നിയമവിരുദ്ധമായി അതിർത്തി ലംഘിച്ച് കടക്കുന്ന എല്ലാ വിദേശികളെയും നാടുകടത്തുമെന്നും ആസാം പൊലീസ് അഡീഷണൽ ഡയറക്ടർ ജനറൽ ഭാസ്കർ ജ്യോതി മഹന്ത പറഞ്ഞു.
അതേസമയം, മ്യാൻമാറിൽ റോഹിങ്ക്യ മുസ്ലീങ്ങൾക്കെതിരെയുള്ള ആക്രമണം വർധിക്കുന്ന സാഹചര്യത്തിൽ ഇന്ത്യയിലേയ്ക്ക് കുടിയേറുന്ന അഭയാർഥികളെ തിരിച്ചയക്കാൻ ശ്രമിക്കുന്ന നീക്കത്തെ ഐക്യരാഷ്ട്ര സഭ വിമർശിച്ചിരുന്നു. റോഹിങ്ക്യൻ ജനതയെ തിരിച്ചയക്കുന്ന ഇന്ത്യയുടെ നടപടി ശരിയല്ലെന്ന് യുഎന്‍ ഹൈക്കമ്മീഷണര്‍ സയ്യിദ് റാദ് ഹുസൈന്‍ അഭിപ്രായപ്പെട്ടു.
from Anweshanam | The Latest News From India https://ift.tt/2xWLdhk
via IFTTT