പത്തനംതിട്ട: ശബരിമല സ്ത്രീപ്രവേശന വിഷയ പരിഹാരത്തിന് കേന്ദ്ര സർക്കാർ ഒാർഡിനൻസ് ഇറക്കണമെന്ന ആവശ്യവുമായി കെ.പി.സി.സി വർക്കിങ് പ്രസിഡൻറും എം.പിയുമായ കൊടിക്കുന്നിൽ സുരേഷ്. ഇൗ വിഷയത്തിൽ പന്തളം കൊട്ടാരം നടത്തുന്ന പ്രതിഷേധ പരിപാടികൾക്ക് കോൺഗ്രസിന്റെ പൂർണ്ണ പിന്തുണയുണ്ടെന്നും അദ്ദേഹം അറിയിച്ചു.
സംസ്ഥാന സർക്കാരും കേന്ദ്ര സർക്കാരും ഇക്കാര്യത്തിൽ കുറ്റകരമായ വീഴ്ച വരുത്തി. സംസ്ഥാന- കേന്ദ്ര സർക്കാറുകൾ അനുകൂല നിലപാടാണ് ശബരിമല വിഷയത്തിൽ സ്വീകരിച്ചത്. ഇത് വലിയ ഗൂഢാലോചനയുടെ ഭാഗമാണെന്നും സുരേഷ് ആരോപിച്ചു. ഇതിന്റെ ഭാഗമായാണ് കാലാവധി അവശേഷിച്ച പ്രയാർ ഗോപാല കൃഷ്ണൻ നേതൃത്വം നൽകുന്ന ബോർഡിനെ സർക്കാർ കുതന്ത്രത്തിലൂടെ പിരിച്ചുവിട്ടതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
from Anweshanam | The Latest News From India https://ift.tt/2Pcg4NK
via IFTTT