മധ്യപ്രദേശില്‍ മന്ത്രി പദവി നല്‍കിയ അഞ്ച് സന്ന്യാസിമാരില്‍ ഒരാൾ രാജിവച്ചു. കമ്പ്യൂട്ടര്‍ ബാബ എന്നറിയപ്പെടുന്ന നാംദേവ് ത്യാഗിയാണ് മന്ത്രിസ്ഥാനം രാജിവച്ചത്. നര്‍മദാ സംരക്ഷണത്തിനായി മധ്യപ്രദേശ് സര്‍ക്കാർ ഒന്നും ചെയ്യുന്നില്ലെന്നും സര്‍ക്കാർ മതവിരുദ്ധമാണെന്നും ആരോപിച്ചാണ് രാജി. ഏപ്രിലിലാണ് സര്‍ക്കാര്‍ ഇദ്ദേഹത്തിന് മന്ത്രിപദവി നല്‍കിയത്.
പശു പോഷക മന്ത്രാലയം ഉണ്ടാക്കിയ സര്‍ക്കാറിന് നര്‍മദാ മന്ത്രാലയം കൂടി നിര്‍മിക്കാന്‍ സാധിച്ചില്ലെന്നും ബാബ ആരോപിച്ചു. പശു സംരക്ഷണവുമായും നര്‍മദാ തീരത്തെ അനധികൃത ഖനനത്തെ കുറിച്ചും സര്‍ക്കാറുമായി ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ ഒന്നും ചെയ്യാന്‍ സര്‍ക്കാറിന് സാധിച്ചില്ല. അതുകൊണ്ട് രാജവവയ്ക്കുകയാണെന്നാണ് ബാബ അറിയിച്ചിരിക്കുന്നത്.
from Anweshanam | The Latest News From India https://ift.tt/2Nc0zDD
via IFTTT