Breaking

Tuesday, October 2, 2018

മുഖ്യമന്ത്രിയുടെയും ദേവസ്വം മന്ത്രിയുടെയും ഫോട്ടോ ഉപയോഗിച്ച് അപകീർത്തികരമായ പോസ്റ്റിട്ട ക്ഷേത്ര ജീവനക്കാരന് സസ്‌പെൻഷൻ

മുഖ്യമന്ത്രിയുടെയും ദേവസ്വം മന്ത്രിയുടെയും ഫോട്ടോ ഉപയോഗിച്ച് അപകീർത്തികരമായ പോസ്റ്റിട്ട ജീവനക്കാരന് സസ്‌പെൻഷൻ. ദേവസ്വം ബോർഡ് ക്ഷേത്ര ജീവനക്കാരൻ വിഷ്ണു അനിക്കുട്ടനെയാണ് സസ്‌പെന്റ് ചെയ്‌തത്‌. തിരുവിതാംകൂർ ദേവസ്വം ബോർഡി​ന്റെ കീഴിലുള്ള തിരുവനന്തപുരം കഠിനംകുളം ക്ഷേത്രത്തിലെ പഞ്ചവാദ്യം ജീവനക്കാരനാണ് വിഷ്ണു. 

മുഖ്യമന്ത്രി പിണറായി വിജയന്റെയും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെയും ഫോട്ടോ ഫോട്ടോഷോപ്പി​ന്റെ സഹായത്താൽ അപകീർത്തിപ്പെടുത്തുന്ന തരത്തിലാക്കി വിഷ്ണു ഫെയ്സ് ബുക്കിൽ പോസ്റ്റ് ഇട്ടിരുന്നു. കൂടാതെ ഇയാൾ ഇത് വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്തു. സംഭവം ശ്രദ്ധയിൽപ്പെട്ട ദേവസ്വം കമ്മീഷണർ എൻ. വാസുവാണ് വിഷ്​ണുവിനെ സസ്പെന്റ് ചെയ്തുകൊണ്ടുള്ള ഉത്തരവിറക്കിയത്.



from Anweshanam | The Latest News From India https://ift.tt/2Opj8c0
via IFTTT