പന്തളം: ശബരിമലയിലെ സ്ത്രീപ്രവേശനവിഷയത്തില്‍ മുഖ്യമന്ത്രി കണ്ണുരുട്ടിയപ്പോള്‍ ദേവസ്വം പ്രസിഡന്റ് നിലപാട് മാറ്റിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പിണറായി വിജയന്റെ താല്‍പ്പര്യമല്ല ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സംരക്ഷിക്കേണ്ടതെന്നും ചെന്നിത്തല പറഞ്ഞു. സുപ്രീംകോടതി വിധിക്കെതിരെ കേന്ദ്രസര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരണം. തുടര്‍ നിയമ നടപടി സ്വീകരിക്കണമോ എന്ന കാര്യം നാളെ ചര്‍ച്ച ചെയ്ത് തീരുമാനിക്കും. നാളെ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റുമാരുടെ യോഗം വിളിക്കും.മറ്റന്നാള്‍ പത്തനംതിട്ടയില്‍ കോണ്‍ഗ്രസ് ഉപവാസ സമരം നടത്തുമെന്നും പ്രതിപക്ഷ നേതാവ് അറിയിച്ചു.
from Anweshanam | The Latest News From India https://ift.tt/2Nklm82
via IFTTT