മകന്റെ മരണത്തില്‍ പൊലീസില്‍ നിന്നും നീതി ലഭിക്കാത്തതിനാല്‍ ഉത്തര്‍പ്രദേശിലെ മുസ്‌ലിം കുടുംബത്തിലെ 13 പേര്‍ ഹിന്ദുമതത്തിലേക്ക് മാറി. ഭഗപത്ത് ജില്ലയിലെ അക്തറും കുടുംബവുമാണ് മതം മാറിയത്. മകന്റെ അസ്വഭാവിക മരണം അന്വേഷിക്കണം എന്ന ആവശ്യത്തില്‍ സമുദായവും പൊലീസും അവഗണിച്ചതാണ് മതം മാറ്റത്തിന്റെ കാരണം.
ജൂലൈ 22 നായിരുന്നു അക്തറിന്റെ മകനായ ഗുല്‍ഹാസനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തില്‍ മുറിവുകളും കണ്ടെത്തിയിരുന്നു. അതിനാല്‍ മകന്റെ മരണം കൊലപാതകമാണെന്നാണ് അക്തറും കുടുംബവും ആരോപിക്കുന്നത്. എന്നാല്‍ ഗുല്‍ഹാസന്‍ ആത്മഹത്യ ചെയ്താണ് എന്നാണ് പൊലീസിന്റെ വാദം. സംഭവത്തില്‍ മറ്റ് ബന്ധുക്കളുടെ ഭാഗത്തു നിന്നോ ഗ്രാമവാസികളുടെ ഭാഗത്തുനിന്നോ അക്തറിനും കുടുംബത്തിനും സഹായങ്ങള്‍ ലഭിച്ചില്ല.
സംഭവത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണം എന്നാവശ്യപ്പെട്ട് കുടുംബം കോടതിയെ സമീപിക്കുകയും കോടതിയുടെ നിര്‍ദേശ പ്രകാരം കൊലപാതകത്തിന് പൊലീസ് കേസെടുക്കുകയും ചെയ്തു. നവാഡയില്‍ ഉള്ള നാലുപേര്‍ക്കെതിരെയായിരുന്നു കേസ് രജിസ്റ്റര്‍ ചെയ്തത്.
എന്നാല്‍ കേസില്‍ ആരെയും പൊലീസ് അറസ്റ്റ് ചെയ്തില്ല. ആത്മഹത്യ ചെയ്താണ് എന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഉള്ളത്. എന്നാല്‍ മരണത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതിനു ശേഷം കൂടുതല്‍ പരിശോധനകള്‍ക്കായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഖ്‌നൗവിലുള്ള വിദഗ്ദര്‍ക്ക് കൈമാറിയിരിക്കുകയാണ് എന്നാണ് പൊലീസ് പറയുന്നത്.
from Anweshanam | The Latest News From India https://ift.tt/2xVgC3S
via IFTTT