ന്യുഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നയങ്ങളില്‍ പ്രതിഷേധിച്ചുള്ള കര്‍ഷക സംഘടനകളുടെ ദില്ലിയിലേക്കുള്ള മാര്‍ച്ച് യുപി-ദില്ലി അതിര്‍ത്തിര്‍ത്തിയില്‍ പൊലീസ് തടഞ്ഞു. ഭാരതീയ കിസാന്‍ സംഘിന്റെ നേതൃത്വത്തില്‍ ഏഴായിരത്തോളം കര്‍ഷകരാണ് മാര്‍ച്ച് നടത്തിയത്.സ്ഥലത്ത് സംഘര്‍ഷാവസ്ഥ തുടരുകയാണ്.
#WATCH Visuals from UP-Delhi border where farmers have been stopped during 'Kisan Kranti Padyatra'. Police use water cannons to disperse protesters after protesters broke the barricades pic.twitter.com/9KUwKgvrwW
— ANI (@ANI) October 2, 2018
അഞ്ച് ദിവസം മുമ്പ് ഹരിദ്വാറില്‍ നിന്ന് തുടങ്ങിയ മാര്‍ച്ച് ദില്ലി യുപി അതിര്‍ത്തിയായ ഗാസിയാ ബാദില്‍ എത്തിയപ്പോഴാണ് പൊലീസ് മാര്‍ച്ച് തടഞ്ഞത്. നിരവധി റൗണ്ട് കണ്ണീര്‍ വാതക ഷെല്ലുകളും ജലപീരങ്കിയും പൊലീസ് കര്‍ഷകര്‍ക്ക് നേരെ പ്രയോഗിച്ചു. എന്നിട്ടും പിന്‍മാറാന്‍ തയ്യാറാകാതിരുന്ന കര്‍ഷകര്‍ക്ക് നേരെ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തി. 'ഞങ്ങള്‍ തീവ്രവാദികളല്ല ഞങ്ങള്‍ മുന്നോട്ടുപോകും' എന്നുതുടങ്ങിയ മുദ്രാവാക്യങ്ങളോടെ കര്‍ഷകര്‍ പിന്നെയും മുന്നോട്ട് നീങ്ങുകയാണ്. പൊലീസ് നടപടിയും തുടരുന്നു. നിരവധി കര്‍ഷകര്‍ക്ക് പൊലീസ് ലാത്തിച്ചാര്‍ജില്‍ പരിക്കേറ്റിട്ടുണ്ട്.
from Anweshanam | The Latest News From India https://ift.tt/2IxFK4H
via IFTTT