മലപ്പുറം: അരിക്കോട് മുക്കം റോഡില്‍ താഴത്തങ്ങാടി പാലത്തിനടുത്ത് എ.എം ഹോണ്ട ടൂ വീലര്‍ ഷോ റൂമില്‍ ഇന്നലെ പുലര്‍ച്ചെ ഒരു മണിക്ക് തീ പിടുത്തമുണ്ടായി. വാഹന ഷോറൂമില്‍ കെട്ടിടത്തിന്റെ ബേസ്‌മെന്റ് ഫ്‌ളോറില്‍ പ്രവര്‍ത്തിച്ചിരുന്ന സര്‍വ്വീസ് ഏരിയയിലാണ് തീപിടുത്തമുണ്ടായത്.
നാല്‍പ്പതോളം ഇരുചക്ര വാഹനങ്ങള്‍, മിഷനറികള്‍, ഫര്‍ണിച്ചറുകള്‍ എന്നിവ കത്തി നശിച്ചു. ഉദ്ദേശം 35 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. കോടൂര്‍ കറുകമാളില്‍ വീട്ടില്‍ ജാഷിറിന്റെ ഉടമസ്ഥതയിലുള്ളതാണ് ഷോറും.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ മഞ്ചേരി, മുക്കം, നിലമ്ബൂര്‍, മലപ്പുറം, തിരുവാലി എന്നീ സ്റ്റേഷനുകളില്‍ നിന്നായി ഏഴ് ഫയര്‍ എഞ്ചിനുകളെത്തി രണ്ട് മണിക്കൂറോളം നീണ്ട കഠിന പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
from Anweshanam | The Latest News From India https://ift.tt/2NbZmMr
via IFTTT