Breaking

Tuesday, October 2, 2018

ഇരട്ട ഗോളടിച്ച് കോറോ; നോര്‍ത്ത് ഈസ്റ്റ് - ഗോവ മത്സരം സമനിലയിൽ 

സീസണിലെ ആദ്യ സമനിലയിൽ പിരിഞ്ഞ് നോര്‍ത്ത് ഈസ്റ്റ് യു്‌നൈറ്റഡ്- എഫ്‌സി ഗോവ മത്സരം. ഇരു ടീമുകളും രണ്ട് വീതം ഗോള്‍ നേടിയാണ് സമനില പാലിച്ചത്. നോര്‍ത്ത് ഈസ്റ്റിന്റെ ഹോം ഗ്രൗണ്ടില്‍ നടന്ന് മത്സരത്തില്‍ കോറോയാണ് ഗോവയുടെ ഇരും ഗോളുകളും നേടിയത്. ഫെഡറികോ ഗല്ലേഗോ, ബാര്‍ത്തൊളമ്യൂ ഒഗ്ബഷേ എന്നിവർ  ഗോവയ്ക്ക് വേണ്ടി ഗോള്‍ നേടി. 

ഗോവൻ ഗോളിയുടെ അബദ്ധത്തിൽ മത്സരത്തിന്റെ എട്ടാം മിനുട്ടില്‍ തന്നെ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് ലീഡ് നേടി. ഫെഡറികോ ഗല്ലേഗോയായിരുന്നു ആദ്യ ഗോൾ സമ്മാനിച്ചത്. എന്നാല്‍ ആറു മിനുട്ടുകള്‍ മാത്രമെ ആ ലീഡ് നീണ്ടു നിന്നുള്ളൂ. 14ആം മിനുട്ടില്‍ ഗോവയുടെ സ്പാനിഷ് സ്ട്രൈക്കര്‍ കോറോ ഗോവയ്ക്ക് സമനില നേടിക്കൊടുത്തു. കോറോ തന്നെ 39ആം മിനുട്ടില്‍ മറ്റൊരു ഗോളിലൂടെ ഗോവയെ മുന്നിലും എത്തിച്ചു.

ആദ്യ പകുതിയിൽ ലീഡോടെ സമനിലയ്ക്ക് പിരിഞ്ഞ ഗോവയ്ക്ക് രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ പിഴച്ചു.  53ാം മിനുട്ടില്‍ ഒഗ്ബഷേയിലൂടെ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് സമനില പിടിച്ചു. പിന്നീട് ഗോളടിക്കാന്‍ ഇരുവരും കിണഞ്ഞ് ശ്രമിച്ചെങ്കിലും സ്‌കോര്‍ ബോര്‍ഡില്‍ മാറ്റമൊന്നുമുണ്ടായില്ല. കോറോയാണ് കളിയിലെ താരം.



from Anweshanam | The Latest News From India https://ift.tt/2y9haSK
via IFTTT