Breaking

Tuesday, October 2, 2018

ബാ​ല​ഭാ​സ്‌​ക​ർ അ​പ​ക​ട​നി​ല ത​ര​ണം ചെയ്‌തു

തി​രു​വ​ന​ന്ത​പു​രം: വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ വയലിനിസ്റ്റും സം​ഗീ​ത സം​വി​ധാ​യ​ക​നുമായ ബാ​ല​ഭാ​സ്‌​ക​ർ അ​പ​ക​ട​നി​ല ത​ര​ണം  ചെ​യ്ത​താ​യി ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഒാ​ർ​മ സാ​ധാ​ര​ണ നി​ല​യി​ലാ​യി. വെന്റിലേറ്ററിന്റെ സ​ഹാ​യം കു​റ​ച്ചു.  ഭാ​ര്യ ല​ക്ഷ്മി​ക്കും പു​രോ​ഗ​തി​യു​ണ്ട്. 

ബാ​ല​ഭാ​സ്‌​ക​റി​ന് ഇ​നി ശ​സ്ത്ര​ക്രി​യ വേ​ണ്ടി​വ​രി​ല്ലെ​ന്ന്​ ഡോ​ക്ട​ർ​മാ​ർ പ​റ​ഞ്ഞു. ര​ണ്ടോ മൂ​ന്നോ ദി​വ​സം കൂ​ടി വെന്റിലേറ്റ​ർ സ​ഹാ​യം വേ​ണ്ടി​വ​രും. മ​രുന്നു​ക​ളോ​ട്​ പ്ര​തി​ക​രി​ക്കു​ന്നു​ണ്ട്. 

പ​ള്ളി​പ്പു​റ​ത്ത് കാ​ർ  മ​ര​ത്തി​ലി​ടി​ച്ചാ​ണ്​ ബാ​ല​ഭാ​സ്‌​ക​റി​നും ഭാ​ര്യ​ക്കും ഡ്രൈ​വ​ർ​ക്കും ഗു​രു​ത​ര പ​രി​ക്കേ​റ്റ​ത്. അപകടത്തിൽ ബാ​ല​ഭാ​സ്‌​കറിന്റെ ര​ണ്ടു​വ​യ​സ്സു​കാ​രി​യാ​യ മ​ക​ൾ തേ​ജ​സ്വി​നി​ബാ​ല മ​രി​ച്ചു.



from Anweshanam | The Latest News From India https://ift.tt/2NZsJqE
via IFTTT