ഒരു കോരിത്തരിപ്പോടെയല്ലാതെ ആരാധകർ ആ വയലിനിൽ നിന്നുള്ള മാന്ത്രിക സംഗീതം ആസ്വദിച്ചിട്ടില്ല, നിറഞ്ഞ പുഞ്ചിരിയോടെയല്ലാതെ ആരും ഇന്നേ വരെ ബാലഭാസ്‌കറിനെ കണ്ടിട്ടുമില്ല. നിറഞ്ഞ പോസിറ്റീവ് എനർജി സമ്മാനിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ ഓരോ ഈണവും പരിപാടികളും. അത്‌കൊണ്ട് തന്നെയാണ് കാൽനൂറ്റാണ്ടായി സംഗീത രംഗത്തുള്ള ഈ പ്രതിഭ അതുല്യനായി, വയലിൻ ചക്രവർത്തിയായി മാറുന്നത്.
വയലിനെ ഇത്രമേൽ പ്രണയിച്ച മറ്റൊരു പ്രതിഭയെയും നാളിതു വരെ മലയാളി വേറെ കണ്ടിട്ടില്ല. ആ തന്ത്രികളിൽ ആ കൈതൊട്ടപ്പോഴെല്ലാം വിരിഞ്ഞത് മലയാളികൾ എന്നും ഓർത്ത് നെഞ്ചോട് ചേർത്ത് വെക്കുന്ന ഒരു പിടി ഈണങ്ങളാണ്. യുവതലമുറയെ തന്റെ ഈണങ്ങളിലൂടെ ആടിത്തിമിർപ്പിക്കുകയും ആസ്വാദനത്തിന്റെ പരകോടിയിലെത്തിക്കുകയും ചെയ്യുന്ന ബാലഭാസ്കർ തന്നെയാണ് ശാസ്ത്രീയ സഗീതവേദികളിൽ അച്ചടക്കമുള്ള കുട്ടിയായും മാറാറ്.
കാലം പഴയ കോളേജ് വിദ്യാർത്ഥിയിൽ നിന്നും ബാലഭാസ്‌കറിനെ ലോകത്തിന്റെ നെറുകയിൽ എത്തിച്ചു. നിരവധി ആൽബങ്ങളും സംഗീത പരിപാടികളും അദ്ദേഹത്തിന്റെ പ്രശസ്‌തി ലോകം മുഴുവൻ എത്തിച്ചു. എന്നിട്ടും എല്ലാ ദിവസവും സാധകം മുടക്കാത്ത ബാലഭാസ്‌കര്‍ കൂട്ടുകാര്‍ക്കു പോലും പിടികിട്ടാത്ത അദ്ഭുതമായി തുടരുകയായിരുന്നു. ഒടുവില്‍ നൊമ്പരപ്പെടുത്തി അകാലത്തില്‍ കടന്നുപോകുമ്പോള്‍ ഓര്‍മയാകുന്നതു മികച്ച ഈണങ്ങളും മായാത്ത പുഞ്ചിരിയും.
കലാകാരന്റെ വിടപറച്ചിലുകൾ എന്നും കലയെയും തന്റെ കലയുടെ സ്മരണകളും, താൻ നടന്ന വഴികളും ബാക്കിവെച്ചാണ് വിടപറയാറ്, അത്‌കൊണ്ട് തന്നെയാണ് അവന്റെ സ്മരണകൾ എന്നും നിലനിൽക്കുന്നതും കലാകാരൻ അനശ്വരനാകുന്നതും. ബാലഭാസ്‌കർ, നിങ്ങൾ അനശ്വരനാണ്, വിടപറഞ്ഞാലും താങ്കളുടെ മാന്ത്രിക സംഗീതം ഇവിടം മുഴങ്ങി കേട്ടുകൊണ്ടേ ഇരിക്കും.
from Anweshanam | The Latest News From India https://ift.tt/2P86ueM
via IFTTT