ലോകത്തിന് അഹിംസയുടെ മഹത്തായ സന്ദേശം പകർന്ന് നൽകിയ മഹാത്മാവിന്റെ 150 -ാം ജന്മവാർഷികം ഇന്ന്. സ്വന്തം ജീവിതം തന്നെ ലോകത്തിനുള്ള സന്ദേശമായി നൽകിയ രാഷ്ട്രപിതാവിന്റെ ആശയങ്ങൾ പുതിയ കാലത്തിൽ ഏറെ പ്രാധാന്യം വർധിച്ച് വരികയാണ്. ഹിംസ ലോകം മുഴുവൻ അരങ്ങ് വാഴുമ്പോൾ അഹിംസയുടെ പ്രാധാന്യം ഏറി വരികയാണ്. മഹാത്മാവിനോടുള്ള ആദര സൂചകമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇന്ന് സ്മരണകളുയർത്തുന്ന ആഘോഷ പരിപാടികൾ സംഘടിപ്പിക്കും.
ജന്മ വാര്‍ഷികദിനാചരണത്തിന് തുടക്കമിട്ട് കേന്ദ്ര സർക്കാർ, സ്വച്ഛഭാരത് മിഷന്‍റെ നാലാം വാര്‍ഷികവും ആഘോഷിക്കും. മഹാരാഷ്ട്രയിലെ വാര്‍ധാന സേവാഗ്രാമം ആശ്രമത്തിൽ പാര്‍ട്ടി പ്രവര്‍ത്തക സമിതി ചേരുന്ന കോണ്‍ഗ്രസ്, മോദി സര്‍ക്കാറിനെതിരായ പ്രചാരണവും ഇന്ന് തുടങ്ങും.
രാഷ്ട്രപിതാവിന്‍റെ , ജന്മ വാര്‍ഷിക ദിനാചരണത്തിൽ യു.എൻ സെക്രട്ടറി ആൻറോണിയോ ഗുട്ടെറസ് പങ്കെടുക്കും. മഹാത്മഗാന്ധി രാജ്യാന്തര ശുചിത്വ സമ്മേളനത്തിൽ അദ്ദേഹം സംസാരിക്കും. രാഷ്ട്രപതി ഭവനിലാണ് ചടങ്ങ്.
സ്വച്ഛ ഭാരത് യജ്ഞത്തിന്‍റെ നാലാം വാര്‍ഷിക വേളയിൽ ശുചിത്വ ഇന്ത്യയെന്ന് മഹാത്മ ഗാന്ധിയുടെ സ്വപ്നം സാക്ഷാത്ക്കരിക്കുയെന്നതാണ് ലക്ഷ്യമെന്ന് മോദി പറഞ്ഞു. അതേ സമയം ജനാധിപത്യത്തിൽ വിശ്വസിക്കാത്തവരും അക്രമം നടത്തുന്നവരും ഗാന്ധിയുടെ പേര് ഉപയോഗിക്കുന്നവെന്ന് വിമര്‍ശിച്ചാണ് രാഷ്ട്രപിതാവിന്‍റെ ജന്മദിനം മഹാത്മ ഗാന്ധി സ്ഥാപിച്ച വാര്‍ധ സേവാഗ്രാം ആശ്രമത്തിൽ കോണ്‍ഗ്രസ് ആഘോഷിക്കുന്നത്.
from Anweshanam | The Latest News From India https://ift.tt/2NZJ4M3
via IFTTT