Breaking

Tuesday, October 2, 2018

യുപിയിലും മഹാരാഷ്​ട്രയിലും തെലങ്കാനയിലും കുട്ടികൾക്ക്​ നൽകിയ പോളിയോ തുള്ളി മരുന്നിൽ ​ വൈറസ് സാന്നിധ്യം

ന്യൂഡൽഹി: ഉത്തർപ്രദേശിനു പിറകെ മഹാരാഷ്​ട്രയിലും തെലങ്കാനയിലും കുട്ടികൾക്ക്​ നൽകിയ പോളിയോ തുള്ളി മരുന്നിൽ ​ വൈറസ് സാന്നിധ്യമുള്ളതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം സ്​ഥിരീകരിച്ചു. ടൈപ്പ്​-2 പോളിയോ വൈറസാണ് മരുന്നിൽ ഉണ്ടായിരുന്നതായി സ്ഥിരീകരിച്ചിട്ടുള്ളത്. 

മൂന്നു സംസ്​ഥാനങ്ങളിലും മരുന്നുകൾ കഴിച്ച കുട്ടികളെ നിരീക്ഷിക്കണമെന്ന്​ ആരോഗ്യമന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്​. കുട്ടിളെ സൂക്ഷ്​മ നിരീക്ഷണത്തിന്​ വിധേയമാക്കി രോഗാണു എങ്ങനെപ്രവർത്തിക്കുന്നുവെന്നും എന്തെ​ങ്കിലും രോഗലക്ഷണം കാണിക്കുന്നുണ്ടോ എന്നും പരിശോധിക്കാനാണ്​ പോളിയോ സർവൈലൻസ്​ സംഘത്തോട്​​ ആവശ്യപ്പെട്ടിരിക്കുന്നത്​. 

അതേസമയം, ഭയചകിതരാകേണ്ട ആവശ്യമില്ലെന്നും അധികൃതർ കുട്ടികളെ നിരീക്ഷിച്ചു വരികയാണെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. രോഗാണുവുള്ള മരുന്നുകൾ വിതരണം ചെയ്​തുവെന്ന്​ കരുതുന്ന സംസ്​ഥാനങ്ങളിൽ എല്ലായിടത്തും കുട്ടികൾക്ക്​ ​ഐ.പി.വി(ഇൻആക്​ടിവേറ്റഡ്​ പോളിയോ വൈറസ്​) ഇഞ്ചക്​ഷൻ നൽകിയിട്ടുണ്ടെന്നും അധികൃതർ പറഞ്ഞു. 

ഗാസിയാബാദിലെ ഫാർമസ്യുട്ടിക്കൽ കമ്പനി ബയോമെഡ്​ പ്രൈവറ്റ്​ ലിമിറ്റഡ്​ നിർമിച്ച മരുന്നുകളിലാണ്​ രോഗാണു സാന്നിധ്യം സ്​ഥിരീകരിച്ചത്​. ചില ബാച്ച്​ മരുന്നുകളിൽ വൈറസ്​ കടന്നകൂടിയത്​ എങ്ങനെ എന്ന കാര്യം അന്വേഷിക്കാൻ സമിതി രൂപീകരിച്ചിട്ടുണ്ട്​.   ടൈപ്പ്​ 2 വൈറസ്​ ലോകത്താകമാനം നിർമാർജ്ജനം ചെയ്​തതാണ്​. 



from Anweshanam | The Latest News From India https://ift.tt/2IvJO5q
via IFTTT