പനാജി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേര് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഗോവയിലെ കോണ്‍ഗ്രസ് നേതൃത്വം. വിദേശ സഞ്ചാരം നടത്തി റെക്കോഡ് ഇട്ടതിനാണ് മോദിയെ ഗിന്നസ് റെക്കോർഡിന് പരിഗണിക്കണം എന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. ആവശ്യം ഉന്നയിച്ച് ഗോവ പ്രദേശ് കോണ്‍ഗ്രസ് വക്താവ് സങ്കല്‍പ് അമോന്‍കര്‍ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സിന് രജിസ്റ്റര്‍ കത്തയച്ചു.
@INCGoa Spokesperson Sankalp Amonkar writes to @GWR to include @narendramodi for his record 41 trips to 52 countries.https://t.co/3Z4gVRM6mM pic.twitter.com/DqgEuRaghX
— Goa Congress (@INCGoa) July 11, 2018
കത്ത് ഗോവാ കോണ്‍ഗ്രസിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ പോസ്റ്റ് ചെയ്തിട്ടുമുണ്ട്. നാലുവര്‍ഷം കൊണ്ട് 355 കോടിരൂപ ചിലവഴിച്ച് 52 രാജ്യങ്ങളില്‍ മോദി സന്ദര്‍ശനം നടത്തിയെന്നും കത്തില്‍ പറയുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരു നിര്‍ദേശിക്കുന്നതില്‍ ഞങ്ങള്‍ക്ക് അത്യധികം സന്തോഷമുണ്ട്. ഇന്ത്യയുടെ സമ്പത്ത് ശരിയായി വിനിയോഗിച്ചു. രൂപയുടെ മൂല്യം ഒരു ഡോളറിന് 69.03 ആയതിനെ കുറിച്ചും കത്തില്‍ പറയുന്നുണ്ട്.
from Anweshanam | The Latest News From India https://ift.tt/2N9OmPU
via IFTTT