കൊച്ചി: മഹാരാജാസ് കോളജിലെ എസ്എഫ്ഐ നേതാവ് അഭിമന്യുവിനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ മൂന്ന് പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ഏഴ് ദിവസത്തേക്ക് കസ്റ്റഡിയില്‍ വാങ്ങിയ പ്രതികളെയാണ് ഇന്ന് വീണ്ടും കോടതിയിൽ ഹാജരാക്കുന്നത്. കേസില്‍ ഇതുവരെ ഏഴ് പ്രതികളാണ് പോലീസ് കസ്റ്റഡിയിൽ ഉള്ളത്.
കോട്ടയം കങ്ങഴ പത്തനാട് ചിറക്കല്‍ വീട്ടില്‍ ബിലാല്‍ സജി (19), പത്തനംതിട്ട കോട്ടങ്കല്‍ നരകത്തിനംകുഴി വീട്ടില്‍ ഫാറൂഖ് അമാനി (19), പള്ളുരുത്തി പുതിയണ്ടില്‍ വീട്ടില്‍ റിയാസ് ഹുസൈന് (37)എന്നിവരെയാണ് എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി (രണ്ട്) മുമ്ബാകെ ഹാജരാക്കുന്നത്. ആക്രമണം നടത്തിയ പ്രധാന പ്രതികളെല്ലാം ഇപ്പോഴും ഒളിവിലാണ്. കഴിഞ്ഞ ദിവസം പിടിയിലായ മട്ടാഞ്ചേരി ജ്യൂ ടൗണ്‍ കല്ലറക്കപ്പറമ്ബില് നവാസ് (39), പനയപ്പിള്ളി തേവലിക്കല് വീട്ടില്‍ ജിഫ്രിന്‍ (27) എന്നിവരെ കോടതി ഇൗമാസം 21വരെ റിമാന്‍ഡ് ചെയ്തു.
അതേസമയം പത്തുദിവസം പിന്നിട്ടിട്ടും പ്രധാന പ്രതികളെ പിടികൂടാനാകാതെ സര്‍ക്കാറും സി.പി.എമ്മും വിമർശനം നേരിടുകയാണ്. മകനെ കൊന്നവരെ 10 ദിവസത്തിനകം പിടികൂടിയില്ലെങ്കില്‍ താനും കുടുംബവും മരിക്കും എന്ന് അഭിമന്യുവിന്റെ പിതാവ് മനോഹരന് കഴിഞ്ഞദിവസം പറഞ്ഞിരുന്നു.
from Anweshanam | The Latest News From India https://ift.tt/2N9SpvS
via IFTTT