ചെന്നൈ: ചികിത്സയില്‍ കഴിയുന്ന എം.കരുണാനിധിയെ തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി.കെ.പളനിസ്വാമി ആശുപത്രിയിലെത്തി സന്ദര്‍ശിച്ചു. ഉപമുഖ്യമന്ത്രി ഒ.പനീര്‍സെല്‍വവും കാവേരി ആശുപത്രിയിലെത്തിയിട്ടുണ്ട്.കരുണാനിധിയുടെ ആരോഗ്യനില സംബന്ധിച്ച് ഞായറാഴ്ച രാത്രി പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിന് ശേഷം മറ്റ് വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല. അദ്ദേഹത്തിന്‍റെ ആരോഗ്യനിലയില്‍ പുരോഗതി ഉണ്ടെന്നായിരുന്നു മെഡിക്കല്‍ ബുള്ളറ്റിനില്‍ വ്യക്തമാക്കിയിരുന്നത്. മറ്റ് അഭ്യൂഹങ്ങള്‍ വിശ്വസിക്കരുതെന്നും സംയമനം പാലിക്കണെമെന്നും കരുണാനിധിയുടെ മക്കളായ സ്റ്റാലിനും കനിമൊഴിയും അണികളോട് ആവശ്യപ്പെട്ടിരുന്നു.
അദ്ദേഹം ഡോക്ടര്‍മാരുടെ പൂര്‍ണ നിരീക്ഷണത്തിലാണെന്ന് ആശുപത്രി വൃത്തങ്ങള്‍ വ്യക്തമാക്കി.അദ്ദേഹം ചികില്‍സയില്‍ കഴിയുന്ന ആല്‍വാര്‍പെട്ടിലെ കാവേരി ആശുപത്രിയിലും ചെന്നൈയിലെ പ്രധാന കേന്ദ്രങ്ങളിലും സുരക്ഷ ശക്തമാക്കി. കരുണാനിധിയുടെ അടുത്ത ബന്ധുക്കളും കുടുംബാംഗങ്ങളും ആശുപത്രിയിലെത്തിയിട്ടുണ്ട്.
from Anweshanam | The Latest News From India https://ift.tt/2LH1oYr
via IFTTT