വെല്ലിങ്ടൺ: വൈദ്യശാസ്ത്രത്തിൽ രോഗനിർണയം അനായാസമാക്കാൻ ഉപകരിക്കുന്ന കണ്ടുപിടിത്തവുമായി ന്യൂസിലാൻഡിലെ ഒരുകൂട്ടം ശാസ്ത്രജ്ഞർ. ലോകത്താദ്യമായി കളർ, 3-ഡി എക്സറേ സംവിധാനം ഒരുക്കിയാണ് വൈദ്യശാസ്ത്ര രംഗത്ത് വിപ്ലവം സൃഷ്ടിക്കാനൊരുങ്ങുന്നത്. കളർ എക്സറേ സംവിധാനത്തിലൂടെ ശരീര ഭാഗത്തിന്റെ കൂടുതൽ വ്യക്തതയുള്ള ചിത്രങ്ങൾ ലഭിക്കും. ഇതുവഴി ഡോക്ടർമാർർക്ക്കൃത്യമായി രോഗനിർണയം നടത്താൻ സാധിക്കുമെന്ന് കളർ എക്സറേ സംവിധാനം വികസിപ്പിച്ചെടുത്ത സിഇആർഎൻ പ്രസ്താവനയിൽ അറിയിച്ചു. സിഇആർഎൻ ടെക്നോളജി വികസിപ്പിച്ചിരിക്കുന്ന ക്യാമറ പോലെ പ്രവർത്തിക്കുന്ന മെഡിപിക്സ് സംവിധാനത്തിലൂടെ മനുഷ്യ ശരീരത്തിനുള്ളിലെ ഏറ്റവും ചെറിയ ഭാഗത്ത് സംഭവിച്ചിരിക്കുന്ന ക്ഷതങ്ങൾ വരെ വ്യക്തമായി കണ്ടെത്താൻ കഴിയുമെന്നാണ് ശാസ്ത്രജ്ഞർ അവകാശപ്പെടുന്നത്. ഈ യന്ത്രത്തിൽ നൽകിയിട്ടുള്ള കുറഞ്ഞ പിക്സലും കൃത്യമായ എനർജി റെസലൂഷനും മൂലമാണ് കൃത്യതയുള്ള ചിത്രം ലഭ്യമാകുന്നതെന്ന് യന്ത്രം വികസിപ്പിച്ചെടുത്ത കാന്റബറി സർവകലാശാലയിലെ പിൽ ബട്ട്ലർ അറിയിച്ചു. അസ്ഥിയുടെയും മസിലിന്റെയും ചിത്രങ്ങൾ പ്രത്യേകമായി ലഭിക്കുകയും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മുഴകൾ കൃത്യമായി കണ്ടെത്താൻ ഈ എക്സ്റേ സംവിധാനം സഹായിക്കുമെന്നുംനിർമാതാക്കൾ അവകാശപ്പെടുന്നു. ന്യൂസിലാൻഡിലെ മാർസ് ബയോഇമേജിങ് എന്ന കമ്പനിയാണ് ഈ യന്ത്രം വിപണിയിൽ എത്തിക്കുന്നത്.
from mathrubhumi.latestnews.rssfeed https://ift.tt/2L3jXpc
via
IFTTT