Breaking

Tuesday, September 7, 2021

യു.എസ് ഓപ്പണിലെ തോല്‍വി; തനിക്ക് ഇനി വധഭീഷണികളുടെ ബഹളമായിരിക്കുമെന്ന് ഷെല്‍ബി റോജേഴ്‌സ്

ന്യൂയോർക്ക്: യു.എസ് ഓപ്പൺ നാലാം റൗണ്ടിലെ തോൽവിക്കു പിന്നാലെ തനിക്ക് ഇനി സോഷ്യൽ മീഡിയ വഴി വധഭീഷണികളുടെ ബഹളമായിരിക്കുമെന്ന് അമേരിക്കൻ ടെന്നീസ് താരം ഷെൽബി റോജേഴ്സ്. ചൊവ്വാഴ്ച നടന്ന മത്സരത്തിൽ ബ്രിട്ടീഷ് താരം എമ്മ റഡുകാനുവിനോട് നേരിട്ടുള്ള സെറ്റുകൾക്ക് (6-2, 6-1) ഷെൽബി ദയനീയ തോൽവി വഴങ്ങിയിരുന്നു. മത്സര ശേഷം പ്രതികരിക്കുമ്പോഴാണ് തനിക്ക് ഇനി സോഷ്യൽ മീഡിയ വഴിയുള്ള വധഭീഷണികൾ നേരിടേണ്ടി വരുമെന്ന് ഷെൽബി പ്രതികരിച്ചത്. ശനിയാഴ്ച ലോക ഒന്നാം നമ്പർ താരം ആഷ്ലി ബാർട്ടിയെ തകർത്ത് നാലാം റൗണ്ടിൽ കടന്ന ഷെൽബിക്ക് ആ പ്രകടനം ആവർത്തിക്കാനായില്ല. നേരത്തെ മൂന്നാം റൗണ്ടിൽ ആഞ്ജലിക് കെർബറിനോട് തോറ്റ ശേഷം തനിക്ക് അധിക്ഷേപങ്ങൾ നിറഞ്ഞ രണ്ടായിരത്തിലേറെ മോശം മെസേജുകളാണ് ലഭിച്ചതെന്ന് വെളിപ്പെടുത്തി അമേരിക്കയുടെ തന്നെ സ്ലൊവെയ്ൻ സ്റ്റീഫൻസ് രംഗത്തെത്തിയതിനു പിന്നാലെയാണ് ഇപ്പോൾ ഷെൽബിയുടെ പ്രതികരണം വന്നിരിക്കുന്നത്. തോൽവിക്കു പിന്നാലെ വംശവെറിയും വധഭീഷണികളുമടക്കമുള്ള സന്ദേശങ്ങളാണ് തനിക്ക് നേരിടേണ്ടിവന്നതെന്ന് സ്റ്റീഫൻസ് പ്രതികരിച്ചിരുന്നു. Content Highlights: Shelby Rogers expects death threats after US Open loss


from mathrubhumi.latestnews.rssfeed https://ift.tt/38MlFWk
via IFTTT