Breaking

Tuesday, September 7, 2021

ഫുട്‌ബോള്‍ ഇതിഹാസം പെലെ ആശുപത്രിയില്‍; വന്‍കുടലിലെ ട്യൂമര്‍ നീക്കം ചെയ്തു

സാവോ പോളോ: ബ്രസീൽ ഫുട്ബോൾ ഇതിഹാസം പെലെ ആശുപത്രിയിൽ. താരത്തിന്റെ വൻകുടലിൽ രൂപപ്പെട്ട ട്യൂമർ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു. സാവോ പോളോയിലെ ആൽബർട്ട് ഐൻസ്റ്റീൻ ആശുപത്രിയിൽ തിങ്കളാഴ്ചയായിരുന്നു ശസ്ത്രക്രിയ. തുടർന്ന് ഐസിയുവിൽ പ്രവേശിപ്പിച്ച താരത്തെ ചൊവ്വാഴ്ച സാധാരണ മുറിയിലേക്ക് മാറ്റി. ശസ്ത്രക്രിയ വിജയകരമായിരുന്നുവെന്നും താൻ സുഖമായിരിക്കുന്നതായും പെലെ സോഷ്യൽ മീഡിയയിൽ കുറിച്ചു. കഴിഞ്ഞയാഴ്ച മെഡിക്കൽ ചെക്കപ്പിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ച പെലെയ്ക്ക് പരിശോധനയിൽ വൻകുടലിൽ ട്യൂമർ ഉള്ളതായി കണ്ടെത്തുകയായിരുന്നു. Content Highlights: Pele says apparent colon tumor removed in an operation


from mathrubhumi.latestnews.rssfeed https://ift.tt/3haA7vL
via IFTTT