Breaking

Monday, June 21, 2021

സെൽഫ്​ഗോൾ തുണയായി, കൊളംബിയയ്ക്കെതിരേ പെറു വീണ്ടും മുന്നിൽ (2-1) | LIVE BLOG

ഗോയിയാനിയ: കോപ്പ അമേരിക്കയിൽ കൊളംബിയയ്ക്കെതിരായ മത്സരം ആദ്യപകുതി പിന്നിടുമ്പോൾ പെറു എതിരില്ലാത്ത ഒരു ഗോളിന് മുന്നിൽ. മധ്യനിരതാരം സെർജിയോ പീനയാണ് പെറുവിനായി ഗോൾ നേടിയത്. ആദ്യ മിനിട്ടുകളിൽ തന്നെ മികച്ച ആക്രമണം നടത്താൻ ഇരുടീമുകൾക്കും സാധിച്ചു. അഞ്ചാം മിനിട്ടിൽ കൊളംബിയയുടെ ബോർജയ്ക്ക് മികച്ച അവസരം ബോക്സിനകത്തുവെച്ച് ലഭിച്ചെങ്കിലും പെറു പ്രതിരോധം അതിനെ സമർഥമായി നേരിട്ടു. മറുവശത്ത് പെറു ആക്രമിച്ച് കളിക്കാൻ ശ്രമിച്ചെങ്കിലും അത് ഗോളവസരങ്ങളായി മാറ്റുന്നത്തിൽ ടീം പരാജയപ്പെട്ടു. 12-ാം മിനിട്ടിൽ കൊളംബിയൻ മിഡ്ഫീൽഡർ ക്വാഡ്രാഡോയുടെ മഴവിൽ പോലെ വളഞ്ഞ കിക്ക് പെറു ഗോൾപോസ്റ്റിനെ തൊട്ടുരുമ്മി കടന്നുപോയി. എന്നാൽ 17-ാം മിനിട്ടിൽ കൊളംബിയയെ ഞെട്ടിച്ചുകൊണ്ട് ആദ്യ മുന്നേറ്റത്തിൽ തന്നെ പെറു ഗോൾ നേടി. സെർജിയോ പീനയാണ് ടീമിനായി ഗോൾ നേടിയത്. റീബൗണ്ടായി വന്ന പന്തിൽ നിന്നാണ് താരം ഗോൾ നേടിയത്. കൊളംബിയയുടെ യോട്ടൺ എടുത്ത ലോങ്റേഞ്ചർ കൊളംബിയൻ പോസ്റ്റിലേക്ക് പറന്നെത്തി. എന്നാൽ ഗോൾകീപ്പർ ഓസ്പിന അത് തട്ടിയകറ്റാൻ ശ്രമിച്ചു. താരത്തിന്റെ വിരലുകളിൽ തട്ടി ഗോൾ പോസ്റ്റിലിടിച്ച പന്ത് നെരെയെത്തിയത് പീനയുടെ കാലുകളിലേക്കാണ്. സ്ഥാനം തെറ്റി നിന്ന ഓസ്പിനയ്ക്ക് ഒരു സാധ്യതയും നൽകാതെ അനായാസം പന്ത് വലയിലെത്തിച്ച് പീന പെറുവിനായി ആദ്യ ഗോൾ നേടി. 2021 കോപ്പ അമേരിക്കയിൽ പെറുവിന്റെ ആദ്യ ഗോളാണിത്. ഗോൾ വഴങ്ങിയതോടെ ആക്രമണം ശക്തിപ്പെടുത്താൻ കൊളംബിയ ശ്രമിച്ചെങ്കിലും പെറു പ്രതിരോധം ശക്തമാക്കി. ഇതോടെ ഗോളവസരങ്ങൾ സൃഷ്ടിക്കാൻ കൊളംബിയയ്ക്ക് സാധിച്ചില്ല. മത്സരത്തിന്റെ തത്സമയ വിവരണം താഴെ വായിക്കാം.... Content Highlights: Colombia vs Peru Copa America 2021


from mathrubhumi.latestnews.rssfeed https://ift.tt/3gEtaU2
via IFTTT