Breaking

Friday, December 11, 2020

ദിനംപ്രതി രണ്ട് ലക്ഷം രോഗികള്‍, 3000 മരണം: ഫൈസര്‍ വാക്‌സിന് അമേരിക്ക അനുമതി നല്‍കി

വാഷിങ്ടൺ: ഫൈസർ കോവിഡ് വാക്സിന്റെഅടിയന്തര ഉപയോഗത്തിന് അമേരിക്കഅനുമതി നൽകി. യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷനാണ് ഫൈസർ-ബയോൺടെക് വാക്സിന് അനുമതി നൽകിയത്. നിലവിൽ ബ്രിട്ടൺ, കാനഡ, ബഹ്റൈൻ, സൗദി അറേബ്യ എന്നീ രാജ്യങ്ങളും ഫൈസർ വാക്സിന് അനുമതി നൽകിയിട്ടുണ്ട്. മൂന്നാം ഘട്ട പരീക്ഷണത്തിൽ ഫൈസർ വാക്സിന് 95 ശതമാനം ഫലപ്രാപ്തി സ്ഥിരീകരിച്ചതായി കമ്പനി അറിയിച്ചിരുന്നു. ഗുരുതരമായ പാർശ്വഫലങ്ങളൊന്നും ഇല്ലെന്നും കമ്പനി വ്യക്തമാക്കിയിരുന്നു. 44,000 പേരിലാണ് വാക്സിൻ പരീക്ഷണം നടത്തിയത്. മെസ്സെൻജർ ആർഎൻഎ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള വാക്സിനാണ് ഫൈസർ-ബയോൺ ടെക്ക് വികസിപ്പിച്ചിരിക്കുന്നത്. ഗവേഷണ ഫലം വ്യാഴാഴ്ചന്യൂ ഇംഗ്ലണ്ട് ജേണൽ ഓഫ് മെഡിസിനിൽ പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. ഇതിനിടെ, ബ്രിട്ടണിൽ ഫൈസർ-ബയോൺടെക് വാക്സിൻ സ്വീകരിച്ച രണ്ടു പേർക്ക് പ്രതികൂലഫലങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനെ തുടർന്ന്, അലർജിയുളളവർ ഫൈസർ കോവിഡ് 19 പ്രതിരോധ വാക്സിൻ സ്വീകരിക്കരുതെന്ന് ബ്രിട്ടണിലെ മെഡിസിൻ റെഗുലേറ്ററി അതോറിറ്റി നിർദേശിച്ചിരുന്നു. അമേരിക്കയിൽ കോവിഡ് രോഗബാധ ഏതാനും ആഴ്ചകൾക്കിടയിൽ കുത്തനെ വർധിച്ചതിനിടെയാണ് വാക്സിന് അനുമതി നൽകിയിരിക്കുന്നത്.തുടർച്ചയായ നാലാം ദിവസവും 24 മണിക്കൂറിനിടെ രണ്ട് ലക്ഷം പേർക്കാണ് അമേരിക്കയിൽ രോഗം സ്ഥിരീകരിച്ചത്. 3000 പേർ മരിക്കുകയും ചെയ്തു. 107,248 പേരെയാണ് വ്യാഴാഴ്ച മാത്രം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രാജ്യത്തെ മൂന്നിലൊന്ന് ആശുപത്രികളിലെയും ഐസിയുകൾ 90 ശതമാനവും നിറഞ്ഞിരിക്കുകയാണ്. Content Highlights:Pfizer Covid Vaccine Gets US Experts Nod For Emergency Use Approval


from mathrubhumi.latestnews.rssfeed https://ift.tt/2IDj9YV
via IFTTT