ന്യൂഡൽഹി: വൈറസ് വ്യാപനം നിയന്ത്രിക്കാനോ ആ കാലയളവിൽ സമ്പദ്ഘടനയെ സംരക്ഷിക്കാനോ കേന്ദ്രസർക്കാരിന് സാധിച്ചില്ലെന്ന് കോൺഗ്രസ് എംപി ശശിതരൂർ. കോവിഡ് പ്രതിസന്ധിയേയും രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയേയും കൈകാര്യം ചെയ്യുന്ന വിഷയത്തിൽ സർക്കാർ പാടേ പരാജയപ്പെട്ടതായി ലോക്സഭയിൽ തരൂർ കുറ്റപ്പെടുത്തി. രാജ്യത്തെ മൊത്തം ആഭ്യന്തര ഉത്പാദനം 41 കൊല്ലത്തിനിടെ ആദ്യമായി കുറഞ്ഞു. തൊഴിലില്ലായ്മ വർധിച്ചു. ചെറുകിട, ഇടത്തര വ്യവസായങ്ങളും വ്യാപാരമേഖലയും തകർന്നു. രാജ്യത്തിന്റെ ഭാവി നിരാശാജനകമായ നിലയിലാണ്. കോവിഡ് വിഷയത്തെ കുറിച്ചുള്ള ചർച്ചയ്ക്കിടെ തരൂർ പറഞ്ഞു. ലോക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവുവരുത്തുന്നതിന് മുമ്പ് കേന്ദ്രസർക്കാർ സംസ്ഥാനങ്ങളുമായി കൂടിയാലോചിക്കാറില്ലെന്നും തരൂർ കുറ്റപ്പെടുത്തി. ഭൂരിഭാഗം ജനങ്ങൾ വീടുകളിൽ തന്നെ കഴിയുന്ന ഞായറാഴ്ച ജനതാ കർഫ്യൂ പ്രഖ്യാപിച്ചാണ് വരാനിരുന്ന സമ്പൂർണ ലോക്ഡൗണിനെ കുറിച്ച് സർക്കാർ സൂചന നൽകിയത്. ലോക്ഡൗൺ മൂലമുണ്ടായേക്കാവുന്ന ബുദ്ധിമുട്ടുകൾ മനസിലാക്കാൻ ജനതാ കർഫ്യൂവിലൂടെ ജനങ്ങൾക്ക് സാധിക്കാതിരുന്നത് അതിനാലാണെന്നും തരൂർ പറഞ്ഞു. സ്വന്തം നിയോജകമണ്ഡലത്തിലെ ജനങ്ങളെ അഭിസംബോധന ചെയ്യവെ കോവിഡ് പ്രതിസന്ധിയെ കുരുക്ഷേത്രയുദ്ധത്തിനോടാണ് പ്രധാനമന്ത്രി സാമ്യപ്പെടുത്തിയത്. പതിനെട്ട് ദിവസത്തിന് ശേഷമാണ് യുദ്ധത്തിൽ വിജയം നേടിയതെങ്കിൽ കോവിഡ് പോരാട്ടം 21 ദിവസം കൊണ്ടവസാനിക്കുമെന്ന് അന്ന് അദ്ദേഹം പറഞ്ഞിരുന്നു. എന്നാലിപ്പോൾ 180 ദിവസം കഴിഞ്ഞിരിക്കുന്നു. കോവിഡ് രോഗികളുടെ എണ്ണത്തിൽ ദിനം പ്രതിയുള്ള കണക്ക് ഒരു ലക്ഷത്തിലേക്കും രാജ്യം ലോകത്ത് ഒന്നാം സ്ഥാനത്തേക്കും നീങ്ങുകയാണ്. മറ്റു രാജ്യങ്ങളേക്കാൾ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് ഇന്ത്യ നീങ്ങുന്നതെന്നും തരൂർ ചൂണ്ടിക്കാട്ടി. Content Highlights: "Worst Of Both Worlds":Shashi Tharoor s Dig At Centre On Covid,Economy
from mathrubhumi.latestnews.rssfeed https://ift.tt/32SQqa5
via
IFTTT