Breaking

Sunday, February 3, 2019

കൊച്ചി ബ്യൂട്ടി പാര്‍ലര്‍ വെടിവെയ്പ്പ്: അധോലോക നായകന്‍ രവി പൂജാരിയെ തേടി പോലീസ് ഇന്റര്‍പോളിന് കത്തയച്ചു

കൊച്ചി: കൊച്ചിയിലെ ബ്യൂട്ടിപാര്‍ലര്‍ വെടിവെയ്പ്പ് കേസിലെ പ്രതി അധോലോക നായകന്‍ രവി പൂജാരിയെ തേടി പോലീസ് ഇന്റര്‍പോളിന് കത്തയച്ചു. കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് കേസിലെ പ്രതിയെന്ന് കരുതുന്ന രവി പൂജാരിയെ പിടികൂടിയ കാര്യത്തില്‍ വ്യക്തത വരുത്തണമെന്നാവശ്യപ്പെട്ടാണ് പോലീസ് ഇന്റര്‍പോളിന് കത്തയച്ചത്. രണ്ടാം തവണയാണ് വിവരങ്ങള്‍ തേടി പോലീസ് ഇന്റര്‍പോളിനെ സമീപിക്കുന്നത്.മാത്രമല്ല, ഏത് കേസിലാണ്, എപ്പോഴാണ് ഇയാള്‍ പിടിയിലായത് എന്നിങ്ങനെയുള്ള കാര്യങ്ങളില്‍ സ്ഥിരീകരണം നല്‍കണമെന്നാവശ്യപ്പെട്ടാണ് പോലീസ് കത്തയച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസം മുംബൈ അധോലോക കുറ്റവാളി രവി പൂജാരി സെനഗലില്‍ നിന്ന് ഇന്റര്‍പോളിന്റെ പിടിയിലായതായി ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഇന്റര്‍പോളില്‍ നിന്ന് ഇതുവരെ ലഭിച്ചിട്ടില്ല. മാത്രമല്ല, നേരത്തെ ബെംഗളുരു പോലീസിനെ കേരള പോലീസ് സമീപിച്ചിരുന്നു. ബാംഗ്ലൂര്‍ പോലീസ് നല്‍കിയിരിക്കുന്ന നോട്ടീസിന്റെ അടിസ്ഥാനത്തിലാണ് ഇയാള്‍ പിടിയിലായിരിക്കുന്നതായാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. കൂടാതെ, നിലവില്‍ ബ്യൂട്ടിപാര്‍ലര്‍ വെടിവെയ്പ്പ് കേസിലെ മൂന്നാംപ്രതിയാണ് രവി പൂജാരി. 

അതുകൊണ്ട് തന്നെ ഇയാളെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യണമെന്നതാണ് പോലീസിന്റെ നിലവിലെ ആവശ്യം. എന്നാല്‍, ഇന്റര്‍പോളില്‍ നിന്നും രേഖാമൂലം പിടിയിലായതായുള്ള സ്ഥിരീകരണം ലഭിച്ചാല്‍ മാത്രമേ കേസില്‍ തുടര്‍നടപടിയുമായി മുന്നോട്ട് പോകാന്‍ സാധിക്കുകയുള്ളൂ. ഇതിനുപുറമെ, ശബ്ദസാമ്പിളുകളിലൂടെ രവി പൂജാരയാണ് ഫോണ്‍കോണ്‍ ചെയ്തിരിക്കുന്നതെന്ന് വ്യക്തമായിരുന്നു. ഫോറന്‍സിക് റിപ്പോര്‍ട്ട് പോലീസിന് അനുകൂലമായി വന്നാല്‍ കേസില്‍ രവി പൂജാരി കേസില്‍ ഒന്നാം പ്രതിയാകും.
 



from Anweshanam | The Latest News From India http://bit.ly/2UzmM2r
via IFTTT