Breaking

Friday, February 8, 2019

വേദിയില്‍ മുഖം മറച്ച് എആര്‍ റഹ്മാന്‍റെ മകള്‍! കത്തിക്കയറി സോഷ്യല്‍ മീഡിയ!

സംഗീത സംവിധായകന്‍ എആര്‍ റഹ്മാനും മകള്‍ ഖദീജയുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാവിഷയം. പൊതുപരിപാടിക്കിടെ മുഖം മറച്ച് ബുര്‍ഖ ധരിച്ചെത്തിയ ഖദീജയെ സോഷ്യല്‍ മീഡിയ ആഞ്ഞ് വിമര്‍ശിക്കുകയാണ്. റഹ്മാന്‍റെ മകളില്‍ നിന്ന് ഇത്തരത്തില്‍ ഒരു കാര്യം പ്രതീക്ഷിച്ചില്ലെന്നാണ് ചിലര്‍ വിമര്‍ശനമുയര്‍ത്തിയത്. ലോകം അറിയപ്പെടുന്ന ഒരു കലാകാരന്‍റെ മകള്‍ ഇത്രയും യാഥാസ്ഥിതിക നിലപാട് വെച്ച് പുലര്‍ത്തരുതെന്നായി ചിലര്‍.വിമര്‍ശനങ്ങള്‍ അതിരുകടന്നതോടെ ചുട്ട മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് റഹ്മമാന്‍.

from Oneindia.in - thatsMalayalam News http://bit.ly/2TBXLU7
via IFTTT