Breaking

Thursday, November 1, 2018

ഇരുന്ന് ജോലി ചെയ്യുന്നത് ഇനിമുതല്‍ ഞങ്ങളുടെയും അവകാശം: ടെക്‌സ്‌റ്റൈല്‍ ഷോപ്പിലെ ജീവനക്കാര്‍ക്ക് ഇനിമുതല്‍ ഇരുന്ന് ജോലി ചെയ്യാം

പത്തും പന്ത്രണ്ടും മണിക്കൂര്‍ നിന്ന് ജോലി ചെയ്യുന്ന ടെക്സ്‌റ്റൈല്‍ ഷോപ്പുകളിലെ തൊഴിലാളികള്‍ക്ക് ഇനി മുതല്‍ ഇരുന്ന് ജോലി ചെയ്യാം. ഇതു സംബന്ധിച്ച നിയമ ഭേദഗതി നടപ്പാക്കി തുടങ്ങി. സംസ്ഥാനത്ത് ടെക്‌സ്‌റ്റൈല്‍ സെയില്‍സ് മേഖലയിലെ ജീവനക്കാര്‍ക്ക് ഇരിക്കാനുള്ള സൗകര്യമോ അനുമതിയോ ഉണ്ടായിരുന്നില്ല. 
ജോലി സമയങ്ങളില്‍ ഇരിക്കാന്‍ കഴിയാത്ത അവസ്ഥ ടെക്സ്‌റ്റൈല്‍ രംഗത്ത് പ്രവര്‍ത്തിക്കുന്ന തൊഴിലാളികളില്‍ നിരവധി ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുവെന്ന് വ്യാപക പരാതികള്‍ ഉയര്‍ന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് ടെക്സ്‌റ്റൈല്‍ ഷോപ്പുകളിലെ തൊഴിലാളികള്‍ക്ക് ഇനി ഇരുന്ന് ജോലി ചെയ്യാമെന്ന നിയമ ഭേദഗതി സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്നത്. നടപടിയില്‍ സംസ്ഥാന സര്‍ക്കാരിന് നന്ദി പറയുകയാണ് ടെക്‌സ്‌റ്റൈല്‍ ഷോപ്പ് ജീവനക്കാര്‍.



from Anweshanam | The Latest News From India https://ift.tt/2OkkVLo
via IFTTT