തിരുവനന്തപുരം: അട്ടപ്പാടിയിലെ ശിശു മരണത്തെകുറിച്ച് പഠിക്കാന്‍ സംസ്ഥാനത്ത് ഗവേഷണ കേന്ദ്രം സ്ഥാപിക്കുന്നു. കൊല്‍ക്കത്തയില്‍ നിന്നുള്ള കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ ആന്ത്രപ്പോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ ഫീല്‍ഡ് സ്റ്റേഷന്‍ കേരളത്തില്‍ തുടങ്ങും.
പട്ടികജാതി ക്ഷേമ വകുപ്പ് മന്ത്രി എ.കെ ബാലന്‍റെ അഭ്യര്‍ത്ഥന പ്രകാരമാണ് ഗവേഷണ കേന്ദ്രം സ്ഥാപിക്കുന്നത്. അട്ടപ്പാടിയിലെ ശിശു മരണത്തെക്കുറിച്ച് പഠിക്കാന്‍ കേന്ദ്ര സ്ഥാപനം ആന്ത്രപ്പോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ പഠനം നടത്തും. വയനാട്ടില്‍ ഫീല്‍ഡ് സ്റ്റേഷന്‍ സ്ഥാപിക്കും
വയനാട് ചെതലയത്തുള്ള കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ട്രൈബല്‍ റിസര്‍ച്ച് സെന്‍ററിലാണ് ഫീല്‍ഡ് സ്റ്റേഷന്‍ സ്ഥാപിക്കാന്‍ സ്ഥലം കണ്ടെത്തിയത്. ഏറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയായാല്‍ ഉടന്‍ പ്രവര്‍ത്തനമാരംഭിക്കും.
കേന്ദ്രം സ്ഥാപിക്കുന്നതിനും പഠനം നടത്തുന്നതിനുമുള്ള മുഴുവന്‍ ചെലവും ആന്ത്രപ്പോളജിക്കല്‍ ഇന്‍സ്റ്റ്യറ്റ്യൂട്ട് തന്നെയാണ് വഹിക്കുക.
from Anweshanam | The Latest News From India https://ift.tt/2QbcFzd
via IFTTT