Breaking

Thursday, November 1, 2018

പെ​ട്രോ​ള്‍ വി​ല​യി​ല്‍ വീണ്ടും കുറഞ്ഞു

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് ഇ​ന്ന് പെ​ട്രോ​ള്‍ വി​ല​യി​ല്‍ നേ​രി​യ കു​റ​വ്. അതേസമയം ര​ണ്ട് ദി​വ​സ​മാ​യി ഡീ​സ​ല്‍ വി​ല​ മാ​റ്റ​മി​ല്ലാ​തെ തു​ട​രു​ക​യാ​ണ്. പെ​ട്രോ​ളി​ന് ഇ​ന്ന് 18 പൈ​സ​യാ​ണ് കു​റ​ഞ്ഞ​ത്.

കൊ​ച്ചി​യി​ല്‍ 81.21 രൂ​പ​യാ​ണു പെ​ട്രോ​ള്‍ വി​ല. ഡീ​സ​ല്‍ വി​ല​യാ​ക​ട്ടെ 77.48 രൂ​പ​യു​മാ​യി. തി​രു​വ​ന​ന്ത​പു​ര​ത്തു പെ​ട്രോ​ള്‍ വി​ല 82.65 രൂ​പ​യാ​യും ഡീ​സ​ല്‍​ വി​ല 78.98 രൂ​പ​യു​മാ​യ​പ്പോ​ള്‍ കോ​ഴി​ക്കോ​ട് പെ​ട്രോ​ള്‍ വി​ല 81.57 രൂ​പ​യും ഡീ​സ​ല്‍ വി​ല 77.85 രൂ​പ​യു​മാ​ണ്. 

ഡ​ല്‍​ഹി​യി​ല്‍ പെ​ട്രോ​ള്‍ വി​ല 79.37 രൂ​പ​യാ​യും ഡീ​സ​ല്‍ ​വി​ല 73.78 രൂ​പ​യു​മാ​യ​പ്പോ​ള്‍ മും​ബൈ​യി​ല്‍ പെ​ട്രോ​ള്‍ വി​ല 84.86 രൂ​പ​യും ഡീ​സ​ല്‍ വി​ല 77.32 രൂ​പ​യു​മാ​ണ്.



from Anweshanam | The Latest News From India https://ift.tt/2Qb96cf
via IFTTT